മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന വിചിത്രവാദം! ശ്രീറാം വെങ്കിട്ടരാമൻ കോടതിയിൽ... വഫയുടെ ഹർജിയിൽ വിധി ഇന്ന്

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍. മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോര്‍വാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ഹര്‍ജി നല്‍കിയത്.
കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പ്രതികള്‍ ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യപിച്ചതിന് തെളിവില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ല. തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഹര്‍ജിയില്‍ പരാമർഷിക്കുന്നു.
അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന രണ്ടാം പ്രതി വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറയാനിരിക്കെയാണ് ശ്രീറാമും കോടതിയെ സമീപിച്ചത്.
വഫയുടെ വിടുതൽ ഹർജിയിൽ തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് കെ.സനില്‍കുമാറാണ് വിധി പറയുക. ഈ മാസം രണ്ടിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസിൽ താൻ നിരപരാധിയാണെന്നും ഒഴിവാക്കണമെന്നുമാണു വഫയുടെ വാദം. വഫയ്ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശ്രീറാം മദ്യപിച്ചിരുന്നതായി അറിഞ്ഞിട്ടും തന്റെ കാർ കൈമാറുകയും വേഗത്തിൽ ഓടിക്കാൻ അനുവദിക്കുകയും ചെയ്തെന്നാണു കുറ്റം.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരുമണിക്ക് മ്യൂസിയത്തിന് സമീപം വച്ചാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ ഇടിച്ച് കെ എം ബഷീർ മരിച്ചത്. വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു വാഹനം. ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീറാമിന്റെ രക്ത പരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടർ കൂടിയായ ശ്രീറാം രക്തത്തിൽ മദ്യത്തിന്റെ അളവ് കുറയുന്നതുവരെ പരിശോധന നടത്താൻ സമ്മതിച്ചില്ല.
അതിനാൽ 10 മണിക്കൂറിനുശേഷം നടത്തിയ പരിശോധനയിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. രക്ത പരിശോധന വൈകിപ്പിക്കാൻ പൊലീസ് ഒത്തുകളിച്ചതായും ആരോപണം ഉയർന്നു. മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ, മോട്ടർ വാഹന നിയമ ലംഘനം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഒന്നാം പ്രതി ശ്രീറാമിനെതിരെ ചുമത്തിയത്. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പൊലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. വിഷയത്തിൽ ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടിയിരുന്നു.
മദ്യപിച്ച് അമിത വേഗത്തിലും അപകടകരമായും വാഹനമോടിച്ചാൽ അപകടമുണ്ടായി യാത്രക്കാർക്കും കാൽനടക്കാർക്കും മരണം സംഭവിക്കാമെന്നും പൊതുമുതൽ നശിക്കുമെന്നും ബോധ്യമുള്ള ഐഎഎസ് ഉദ്യോഗസ്ഥനും ഡോക്ടറുമായ ശ്രീറാം വെങ്കിട്ടരാമനാണ് അപകടകരമായി വാഹനമോടിച്ചത് എന്നു കുറ്റപത്രത്തിൽ പറയുന്നു. 2020 ഫെബ്രുവരി മൂന്നിനു പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം, ബഷീറിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സഹോദരൻ അബ്ദുറഹ്‌മാൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha

























