പിണറായിയുടെ കുറിക്ക് കൊള്ളുന്ന കത്തുകൾ പുറത്ത് വിട്ട് ഗവർണർ.... വാശി കയറ്റി പണി മേടിച്ചു! പിന്നോട്ടില്ലെന്ന നിലപാടിൽ ഗവർണർ

സർവകലാശാലാ ഭരണത്തിലും നടപടിക്രമങ്ങളിലും ഇടപെടില്ലെന്നു കാണിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ അയച്ച കത്തുകൾ ഇന്നത്തെ വാർത്താസമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുറത്തുവിട്ടു. കണ്ണൂര്‍ വിസി പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി തന്നെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുന്നത്. കത്തിൽ പ്രധാനമായും വിസിയുടെ പുനർനിയമനത്തിൽ സമ്മർദ്ദം ചെലുത്തിയതിനെ കുറിച്ചാണ് പരാമർശിക്കുന്നത്.
മുഖ്യമന്ത്രി പലപ്പോഴായി അയച്ച മൂന്നുകത്തുകളും ഗവർണർ പുറത്തുവിട്ടു. കണ്ണൂർ വി സി പുനർ നിയമനത്തിൽ മുഖ്യമന്ത്രി രാജ്ഭവനിൽ നേരിട്ടെത്തി ആവശ്യപ്പെട്ടു എന്ന ഗുരുതര ആരോപണവും ഗവർണർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചു. പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്നാണ് ഗവര്‍ണറുടെ ആരോപണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി അയച്ച കത്തുകള്‍ പുറത്തുവിട്ടു.
വിസി പുനര്‍നിയമനം ആവശ്യപ്പെട്ട് 2021 ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി ആദ്യകത്ത് അയച്ചെന്നാണ് ഗവര്‍ണര്‍ വിശദീകരിക്കുന്നത്. രാജ്ഭവനില്‍ നേരിട്ടെത്തി മുഖ്യമന്ത്രി ശുപാര്‍ശ നടത്തിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു. ചാന്‍സലര്‍ സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെട്ട് രണ്ടാം കത്ത് ഡിസംബര്‍ 16 ന് ലഭിച്ചു. സര്‍വ്വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന് ജനുവരി 16 ന് അവസാന കത്തും ലഭിച്ചെന്ന് ഗവര്‍ണര്‍ വിശദീകരിക്കുന്നു.
സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് അയച്ച കത്തുകളും ഗവർണറുടെ കൈവശമുണ്ട്. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാർ ഉൾപ്പെടെ പ്രമുഖ നേതാക്കൾ ഇന്നലെ രൂക്ഷമായി പ്രതികരിച്ചതോടെ താനും പിന്നോട്ടില്ലെന്ന നിലപാടിലാണു ഗവർണർ. മുഖ്യമന്ത്രി ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റണമെന്ന് ആവശ്യപ്പെട്ട് താൻ അയയ്ക്കുന്ന കത്തുകൾക്കു മറുപടി നൽകാറില്ലെന്നും അദ്ദേഹം ആരോപിച്ചു.
കെ ടി ജലീൽ എം എൽ എയുടെ കാശ്മീരിനെക്കുറിച്ചുള്ള വിവാദ പ്രസ്താവനയെക്കുറിച്ചും പി ജയരാജന്റെ വിമാനയാത്രാ വിലക്കിനെക്കുറിച്ചും വാർത്താസമ്മേളത്തിൽ ഗവർണർ പരാമർശിച്ചു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ തികച്ചും അസാധാരണ നീക്കങ്ങളാണ് ഗവർണർ സ്വീകരിച്ചത്. ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്.
https://www.facebook.com/Malayalivartha

























