ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി..... ഭരണഘടനാ പദവിയില്‍ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്, രാഷ്ട്രീയമായി എതിര്‍ക്കാനുള്ള അവസരം മറ്റ് പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കണം, ആരിഫ് മുഹമ്മദ് ഖാന്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവര്‍ണര്‍ പദവിയില്‍ ഇരുന്ന് പറയേണ്ടത്..... ഗവര്‍ണര്‍ക്ക് ആര്‍.എസ്.എസ് വിധേയത്വമാണെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകനാണെന്നും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

ബി.ജെ.പിയുടെ അണികള്‍ പറയുന്നതിനേക്കാള്‍ ആവേശത്തോടെ ആര്‍.എസ്.എസിനെ പുകഴ്ത്തുകയാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കണ്ണൂരിലെ കോട്ടയം പൊയില്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
കമ്മ്യൂണിസ്റ്റുകാര്‍ കൈയൂക്ക് കൊണ്ടാണ് കാര്യങ്ങള്‍ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉള്‍ക്കൊള്ളണം. തങ്ങളാണ് സ്വാതന്ത്ര്യ സമരം നടത്തിയതെന്ന് സ്ഥാപിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ജര്‍മ്മനിയുടെ ആഭ്യന്തര ശത്രുക്കള്‍ എന്ന ആശയം കടമെടുത്ത് ആര്‍.എസ്.എസ് ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നു. ഈ ആര്‍.എസ്.എസിനെയാണ് ഗവര്‍ണര്‍ പുകഴ്ത്തുന്നത്.
പെട്ടെന്നുണ്ടാകുന്ന വികാരത്തിന് എന്തെങ്കിലും വിളിച്ച് പറയരുത്. ഗവര്‍ണര്‍ക്ക് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പാര്‍ട്ടികള്‍ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. പക്ഷേ, ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം പറയരുത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൈയൂക്ക് പറയുന്ന ഗവര്‍ണര്‍ കേരളത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളണം. രാജ്യത്തും സംസ്ഥാനത്തും കമ്മ്യൂണിസ്റ്റുകാര്‍ ക്രൂരമായി വേട്ടയാടപ്പെട്ടു.
വീടുകളില്‍ കയറി അമ്മ പെങ്ങള്‍മാരെ ആക്രമിക്കുന്ന സ്ഥിതി വരെയുണ്ടായിരുന്നു. മനുഷ്യത്വ ഹീനമായ ആക്രമണങ്ങളാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തില്‍ അനുഭവിച്ചത്. അത് കഴിഞ്ഞ് 10 വര്‍ഷം കഴിയും മുമ്പാണ് 1957ല്‍ ജനങ്ങള്‍ കമ്മ്യൂണിസ്റ്റുകാരെ അധികാരത്തിലേറ്റുന്നത്. ആരിഫ് മുഹമ്മദ് ഖാനെന്ന ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരകന്‍ മനസിക്കേണ്ട കാര്യം, അതിനീചമായ വേട്ടയ്ക്ക് കമ്മ്യൂണിസ്റ്റുകാര്‍ ഇരയായിരുന്നുവെങ്കിലും വേട്ടക്കാര്‍ക്ക് ഒപ്പമല്ല ജനം നിന്നതെന്നും മനസിലാക്കണമെന്നും പിണറായി പറയുകയുണ്ടായി.
"
https://www.facebook.com/Malayalivartha