സര്‍ക്കാര്‍ ഇടപെട്ടു.... കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.....

കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. ഈ മാസം 13ന് സ്‌റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഈ മാസം 28ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ ഈ നടപടിയുണ്ടായത്.
രണ്ടരകോടി രൂപ കുടിശ്ശികയുള്ളതിനാലായിരുന്നു വൈദ്യുതി വിച്ഛേദിച്ചത്. ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും വൈദ്യുതി പുനസ്ഥാപിച്ചിട്ടുള്ളത്. വളരെയേറെ നാളുകള്‍ക്കു ശേഷമാണു കേരളത്തിലേക്ക് ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം ബിസിസിഐ അനുവദിക്കുന്നത്. ഈ ക്രിക്കറ്റ് പോരാട്ടം മലയാളികള്‍ ആഘോഷമാക്കാനായി തയ്യാറെടുക്കുമ്പോഴായിരുന്നു സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചത്. അക്കാരണത്താല്‍ എല്ലാവരും ടി20 ഇരുട്ടിലാകുമോയെന്നു ഭയന്നു. പക്ഷെ അതെല്ലാത്തിനും ഇപ്പോള്‍ പരിഹാരമായി.
സ്‌റ്റേഡിയത്തിലെയും പ്രദേശങ്ങളിലെയും സുരക്ഷയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണര്‍ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളില്‍ വെച്ചായിരുന്നു. അതേസമയം, ഇന്ത്യ -ദക്ഷിണാഫ്രിക്ക ടി20 ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ഇന്നലെ നടന്നു.
മുന്‍ എംപിയും നടനുമായ സുരേഷ് ഗോപിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റും റീജിയണല്‍ ബിസിനസ് ഹെഡുമായ എ ഹരികൃഷ്ണന്‍ സുരേഷ് ഗോപിയില്‍ നിന്നും ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി.
" f
https://www.facebook.com/Malayalivartha

























