കൊടുംക്രൂരത.... ഉറങ്ങിക്കിടന്ന അമ്മയുടെ തലയ്ക്ക് അമ്മിക്കല്ലുകൊണ്ടിടിച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മകന്‍ ആത്മഹത്യ ചെയ്തു , സംഭവം കാസര്‍കോട്

കൊടുംക്രൂരത.... ഉറങ്ങിക്കിടന്ന അമ്മയുടെ തലയ്ക്ക് അമ്മിക്കല്ലുകൊണ്ടിടിച്ചശേഷം എന്‍ജിനിയറിങ് വിദ്യാര്‍ഥിയായ മകന്‍ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചു. മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുജിത് കുമാര്‍ (20) ആണ് മരിച്ചത്. ചീമേനി എന്‍ജിനിയറിങ് കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിയാണ് സുജിത്കുമാര്‍.
തലയ്ക്ക് മുറിവേറ്റ അമ്മ സുജാതയെ (സുധ 52) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സുജിത്കുമാറും അമ്മയും മാത്രമാണ് വീട്ടിലുള്ളത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്: 'അടിയേറ്റ സുജാത അബോധാവസ്ഥയിലായി. തല പൊട്ടി രക്തം വാര്‍ന്നൊഴുകി തളം കെട്ടിനിന്നു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ കണ്ടത് മകന്‍ ഫാനില്‍ തൂങ്ങിയനിലയില്‍. ഉടന്‍ ഇവര്‍ തൊട്ടടുത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും സുജിത് കുമാറിന്റെ ജീവന്‍ നഷ്ടമായിരുന്നു.' സുജാതയുടെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത കിട്ടുകയുള്ളൂവെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha
























