ഭാരത് ജോഡോ യാത്ര: ആലപ്പുഴയുടെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞു; ചുണ്ടന്‍വള്ളത്തില്‍ ചാടിക്കയറി തുഴക്കാരനായി രാഹുല്‍ ; ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്നത്തോടെ അവസാനിക്കും. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്ര 90 കിലോമീറ്ററിലൂടെയാണ്.
അതേസമയം ആലപ്പുഴയുടെ സ്പന്ദനങ്ങള്‍ അടുത്തറിയാനുള്ള ശ്രമത്തിലായിരുന്നു രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം. ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴയിലെ മൂന്നാംദിനത്തില്‍ നേരത്തേ നിശ്ചയിച്ച പരിപാടികള്‍ കൂടാതെ മറ്റു കാഴ്ചകളിലേക്കും കൗതുകങ്ങളിലേക്കും അദ്ദേഹം കടന്നു.
തുടർന്ന് പുലര്‍ച്ചേ വാടയ്ക്കല്‍ കടപ്പുറത്തെ തൊഴിലാളികള്‍ കണികണ്ടത് രാഹുലിനെയാണ്. ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും തൊഴിലാളികളെയും കുടുംബാംഗങ്ങളെയും കണ്ട അദ്ദേഹം അവരുടെ ജീവിതപ്രയാസങ്ങള്‍ കേട്ടു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.
എന്നാൽ, ജാഥയെ ഇതൊന്നും ബാധിക്കരുതെന്ന് നിഷ്‌കര്‍ഷയുള്ളതിനാല്‍ കൃത്യം ആറരയ്ക്കുതന്നെ ജാഥ പുറപ്പെടുന്ന അറവുകാട്ടേക്ക് അദ്ദേഹം കുതിച്ചെത്തി. ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് അരൂരാണ് സമാപിക്കുക. ഇവിടെയാണ് സമാപന സമ്മേളനം.
https://www.facebook.com/Malayalivartha
























