ആലപ്പുഴയില്‍ ഭാരത് ജോഡോ യാത്രക്കിടെ ചുണ്ടൻ വള്ളം തുഴഞ്ഞ് രാഹുല്‍ ഗാന്ധി, മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു, ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ പര്യടനം ഇന്ന് അവസാനിക്കും

ആലപ്പുഴയിൽ ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനത്തിലെ പര്യടനത്തിനിടെ ചുണ്ടൻ വള്ളം തുഴഞ്ഞ് രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയെ ഓൾ കേരളാ സ്നേക് ബോട്ടേഴ്സ് അസോസിയേഷനാണ് തുഴച്ചിൽക്കാർക്കൊപ്പം ചുണ്ടൻ വള്ളത്തിലേക്ക് ക്ഷണിച്ചത്. വിനോദ സഞ്ചാര മേഖലയിലെ സംരംഭകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി, പുന്നമട ഫിനിഷിംഗ് പോയിൻ്റിൽ എത്തിയപ്പോഴാണ് രാഹുൽ ചുണ്ടൻ വള്ളം തുഴഞ്ഞത്.
മൂന്ന് ചുണ്ടൻ വള്ളങ്ങൾ ഒരുമിച്ച് പ്രതീകാത്മക മത്സരവും നടന്നു. അറവുകാട് നിന്നാണ് ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം പര്യടനം തുടങ്ങിയത്. ആലപ്പുഴയിൽ 90 കിലോമീറ്റർ നടന്ന രാഹുൽ ഗാന്ധി മത്സ്യ തൊഴിലാളികളെയും കർഷകരെയും അഭിസംബോധന ചെയ്ത് സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനന വിരുദ്ധ സമര പന്തലിലും രാഹുൽ എത്തിയിരുന്നു.
അതേസമയം ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ പര്യടനം ഇന്ന് അവസാനിക്കും. 3 ലക്ഷത്തിലധികം പ്രവർത്തകർ ജില്ലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന യാത്ര 90 കിലോമീറ്ററിലൂടെയാണ്.ജില്ലയിലെ അവസാന ദിവസമായ ഇന്ന് ചേർത്തലയിൽ നിന്ന് ആരംഭിച്ച് അരൂരാണ് സമാപിക്കുക. ഇവിടെയാണ് സമാപന സമ്മേളനം.
https://www.facebook.com/Malayalivartha
























