റോഡ് തകര്‍ന്നാല്‍ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക്.... നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് ഹൈക്കോടതി

റോഡ് തകര്‍ന്നാല്‍ പ്രാഥമിക ഉത്തരവാദിത്വം എന്‍ജിനീയര്‍മാര്‍ക്ക്.... നടപടിയെടുക്കാന്‍ മടിക്കില്ലെന്ന് ഹൈക്കോടതി. യാത്രക്കാര്‍ ശവപ്പെട്ടിയിലല്ലാതെ ജീവനോടെ വീടുകളില്‍ തിരിച്ചെത്തണം. റോഡിലെ കുഴികളില്‍ വീണുണ്ടാകുന്ന മരണങ്ങള്‍ തുടര്‍ക്കഥയാവാന്‍ അനുവദിക്കില്ല.
സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേ, ആലുവ പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ആലുവ സ്വദേശി കുഞ്ഞുമുഹമ്മദ് സെപ്തംബര്‍ 15നു മരിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ആലുവ പെരുമ്പാവൂര്‍ റോഡിന്റെ അറ്റകുറ്റപ്പണികള്‍ താമസിക്കാനുള്ള കാരണം അറിയിക്കാനായി എന്‍ജിനിയര്‍മാര്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതനുസരിച്ച് പൊതുമരാമത്ത് വകുപ്പിന്റെ രണ്ട് സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാരും കേരള റോഡ് ഫണ്ട് ബോര്‍ഡിലെ എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍, അസി. എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ തുടങ്ങിയവരും ഇന്നലെ ഹാജരായി. ആലുവ പെരുമ്പാവൂര്‍ റോഡില്‍ കുഴികള്‍ രൂപപ്പെട്ടത് മേയ് മാസത്തോടെയാണെന്നും അപകടാവസ്ഥ വ്യക്തമാക്കി ചീഫ് എന്‍ജിനിയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അറ്റകുറ്റപ്പണികള്‍ക്ക് അനുമതി ലഭിച്ചില്ലെന്നും പൊതുമരാമത്ത് എന്‍ജിനിയര്‍മാര്‍ അറിയിച്ചു.
ഈ റോഡ് കേരള റോഡ് ഫണ്ട് ബോര്‍ഡിന് കൈമാറിയതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് എസ്റ്റിമേറ്റ് നല്‍കേണ്ടെന്ന് ചീഫ് എന്‍ജിനിയര്‍ നിര്‍ദ്ദേശിച്ചെന്നും വിശദീകരിച്ചു. വിശദീകരണം ഞെട്ടിക്കുന്നതാണെന്ന് സിംഗിള്‍ ബെഞ്ച് പറഞ്ഞു.
റോഡ് അപകടാവസ്ഥയിലാണെന്ന് അറിഞ്ഞിട്ടും മറ്റൊരു ഏജന്‍സിക്ക് കൈമാറിയതുകൊണ്ട് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടെന്നു തീരുമാനിക്കുന്നത് എന്തു സംവിധാനമാണെന്ന് ഹൈക്കോടതി . ഹര്‍ജികള്‍ ഒക്ടോബര്‍ ആറിലേക്ക് മാറ്റി.
" f
https://www.facebook.com/Malayalivartha
























