വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റു; സ്‌കൂള്‍ പാചകത്തൊഴിലാളി മരിച്ചു; മൂര്‍ഖനാണ് കടിച്ചതെന്ന് നാട്ടുകാര്‍

ശ്രീകൃഷ്ണപുരത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ പാചകത്തൊഴിലാളി മരിച്ചു. വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. പുഞ്ചപ്പാടം എ.യു.പി. സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്‍ഗവിക്ക് പാമ്പിന്റെ കടിയേറ്റത്. സംഭവ ദിവസം പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു ഭാര്‍ഗവി. തുടർന്ന് പാമ്പുകടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
അതേസമയം ഭാർഗവിയെ ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു. എന്നാൽ ചികിത്സയിലിരിക്കേ തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. കഴിഞ്ഞ 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയാണ്.
ഭാർഗവിയെ മൂര്‍ഖനാണ് കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തിന് ശേഷം പാമ്പിനെ പിടികൂടാനായില്ല. ശ്രീകൃഷ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ.
https://www.facebook.com/Malayalivartha
























