മുതിര്‍ന്ന കോണ്‍ഗ്രസും നേതാവും മുന്‍ ആലുവ എം.എല്‍.എയുമായ കെ. മുഹമ്മദ് അലി അന്തരിച്ചു.... ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം

മുതിര്‍ന്ന കോണ്‍ഗ്രസും നേതാവും മുന്‍ ആലുവ എം.എല്‍.എയുമായ കെ. മുഹമ്മദ് അലി (76) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം
. ആറ് തവണ ആലുവയില്‍ നിന്ന് തുടര്‍ച്ചയായി എംഎല്‍എയായിരുന്നു. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ കൊച്ചുണ്ണിയുടെയും നസീബയുടെയും മകനായി 1946 മാര്‍ച്ച് 17നായിരുന്നു ജനനം.
കെ.എസ്.യു എറണാകുളം പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, എറണാകുളം ഡിസിസി വൈസ് പ്രസിഡന്റ്, എറണാകുളം ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍, കെടിഡിസി ഡറക്ടര്‍ ബോര്‍ഡ് അംഗം, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1973ല്‍ എഐസിസി അംഗമായി. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്.
"
https://www.facebook.com/Malayalivartha
























