വനിതാ എം.പിക്ക് ഉപയോഗിക്കാൻ കക്കൂസ് ലഭിക്കുമോ എന്ന ചോദ്യവുമായി കരിമ്പൂച്ചകൾ വീട്ടിൽ.. അമ്പരപ്പോടെ വീട്ടുടമ്മ..ഇന്ത്യൻ ക്ലോസെറ്റും യൂറോപ്യൻ ക്ലോസെറ്റും പരിശോധിച്ച സംഘം പ്രായമായ അമ്മ വിശ്രമിക്കുന്ന മുറി ആയതിനാൽ യൂറോപ്യൻ ഒഴിവാക്കി... നിമിഷങ്ങൾക്കകം സുരക്ഷാഗാർഡുകൾ ഇരച്ചെത്തി... ഇനി വീട്ടിലേക്ക് ആരും പ്രവേശിക്കരുതെന്നും അകത്തുള്ളവർ പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകി... സംഭവിക്കുന്നത് എന്തെന്ന് മനസ്സിലാകാത്ത വീട്ടുകാരുടെ മുന്നിൽ രാഹുൽ എത്തി പിന്നെ സംഭവിച്ചത് കണ്ടോ...

ചേർത്തല എക്‌സറേ ജംഗ്ഷനിൽ നിന്നാണ് ഇന്ന് യാത്ര തുടങ്ങിയത്. പതിനൊന്ന് മണിയോടെ ആദ്യഘട്ട യാത്ര അവസാനിക്കും.ശേഷം രണ്ട് മണിക്ക് തുറവൂരിലെ കയർ മേഖലയിലെ തൊഴിലാളികളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തും. യാത്ര കാണാനും അഭിവാദ്യം അർപ്പിക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.വൈകിട്ട് നാല് മണിക്ക് രണ്ടാം ഘട്ട യാത്ര ആരംഭിക്കും.ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ അവസാന ദിനമാണ് ഇന്ന്. വൈകിട്ട് ഏഴ് മണിക്ക് അരൂരാണ് സമാപന സമ്മേളനം.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ തൊണ്ണൂറ്റി രണ്ട് കിലോമീറ്ററാണ് രാഹുൽ സഞ്ചരിച്ചത്.
അതേസമയം ആറാട്ടുവഴി മോഹനത്തിൽ സ്മിതയുടെ വീട്ടിലേക്ക് രാഹുൽ കടന്നെത്തിയത്. യാത്രയിൽ പങ്കെടുക്കുന്ന വനിതാ എം.പിക്ക് ഉപയോഗിക്കാൻ കക്കൂസ് ലഭിക്കുമോ എന്ന ചോദ്യവുമായി കരിമ്പൂച്ചകളാണ് ആദ്യമെത്തിയതെന്ന് സ്മിത പറഞ്ഞു. ഇന്ത്യൻ ക്ലോസെറ്റും യൂറോപ്യൻ ക്ലോസെറ്റും പരിശോധിച്ച സംഘം പ്രായമായ അമ്മ വിശ്രമിക്കുന്ന മുറി ആയതിനാൽ യൂറോപ്യൻ ഒഴിവാക്കി. നിമിഷങ്ങൾക്കകം സുരക്ഷാഗാർഡുകൾ ഇരച്ചെത്തി. ഇനി വീട്ടിലേക്ക് ആരും പ്രവേശിക്കരുതെന്നും അകത്തുള്ളവർ പുറത്തിറങ്ങരുതെന്നും നിർദ്ദേശം നൽകി.
ഇതോടെ സ്മിതയുടെ ഭർത്താവ് ആറാട്ടുവഴി ഹിന്ദ് ടയേഴ്സ് ഉടമ അനിലും ഇളയ മകൾ അഞ്ജനയും വീടിന് പുറത്തായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ കൺമുന്നിൽ വന്നുനിന്ന രാഹുൽ വീട്ടിലേക്ക് പ്രവേശിക്കാൻ അനുമതി ചോദിച്ചു. വീട്ടിലെത്തിയ ദേശീയ നേതാവിനൊപ്പം സെൽഫി എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ സാധിക്കില്ലെന്നായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരുടെ മറുപടി. എന്നാൽ സ്മിതയെയും മകൾ ഗായത്രിയെയും അമ്പരപ്പിച്ചുകൊണ്ട്, സെൽഫിയെടുക്കണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.
https://www.facebook.com/Malayalivartha

























