കൊല്ലത്ത് തേക്ക് മരത്തിന്റെ കൊമ്പ് പുരയിടത്തില്‍ വീണതിനു യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍

കൊല്ലത്ത് തേക്ക് മരത്തിന്റെ കൊമ്പ് പുരയിടത്തില്‍ വീണതിനു യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍. കൊല്ലം കുന്നിക്കോട് കടുവാംകോട് വീട്ടില്‍ അനില്‍കുമാര്‍ കൊല്ലപ്പെട്ട കേസില്‍ പച്ചില അല്‍ഭി ഭവനില്‍ സലാഹുദീനാണ് അറസ്റ്റിലായത്.
അനില്‍കുമാറിന്റെ സ്ഥലത്തെ തേക്കുമരത്തിന്റെ കൊമ്പ് വെട്ടിയിട്ടപ്പോള്‍ സലാഹുദീന്റെ പറമ്പിലാണ് വീണത്. ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് അര്‍ധരാത്രിയില്‍ സലാഹുദീനും മകന്‍ ദമീജ് അഹമ്മദും ചേര്‍ന്ന് അനില്‍കുമാറിനെ വീട് കയറി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ 17ന് രാത്രി രണ്ടിനായിരുന്നു കൊലപാതകം. പ്രതികള്‍ അനില്‍കുമാറിന്റെ വീട്ടിലെത്തി കയ്യില്‍ കരുതിയിരുന്ന ആയുധങ്ങള്‍ കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ച് കൊന്നശേഷം ഒളിവില്‍ പോയി.
പിന്നീട് തമിഴ്‌നാട്ടിലെ ഏര്‍വാടിയില്‍ ഒളിവിലായിരുന്ന സലാഹുദ്ദീനെ അടുത്തദിവസം പൊലീസ് പിടികൂടി. കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കേസിലെ ഒന്നാംപ്രതിയാണ് സലാഹുദ്ദീന്‍. മകന്‍ ദമീജ് അഹമ്മദ് ഒളിവിലാണ്. കൊട്ടാരക്കര ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha

























