പാലക്കാട് ശ്രീകൃഷ്ണപുരത്ത് ചുമരില്‍ തൂക്കിയിട്ടിരുന്ന കവറില്‍ നിന്നു പാമ്പുകടിയേറ്റു വയോധികയ്ക്ക് ദാരുണാന്ത്യം

പാലക്കാട് ശ്രീകൃഷ്ണപുരത്ത് ചുമരില്‍ തൂക്കിയിട്ടിരുന്ന കവറില്‍ നിന്നു പാമ്പുകടിയേറ്റു വയോധികയ്ക്ക് ദാരുണാന്ത്യം. പുഞ്ചപ്പാടം എയുപി സ്‌കൂളിലെ മുന്‍ പാചകത്തൊഴിലാളിയായ തരവത്ത് വീട്ടില്‍ ഭാര്‍ഗവി (69) ആണു മരിച്ചത്.
ശനിയാഴ്ച രാവിലെ പത്തരയോടെ വീടിനു പിറകിലെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കവറില്‍ കയ്യിട്ടപ്പോള്‍ അതിലുണ്ടായിരുന്ന പാമ്പു കടിക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി കവര്‍ പരിശോധിച്ചപ്പോഴാണു പാമ്പിനെ കണ്ടത്.
ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണു മരിച്ചത്.
"
https://www.facebook.com/Malayalivartha






















