നെഞ്ച് പിടയുന്ന വാക്കുകൾ... എന്റെ മരണം കൊണ്ട് സ്നേഹത്തിന്റെ വില അയാൾ മനസ്സിലാക്കണം; എന്നെ അത്രയ്ക്ക് ദ്രോഹിച്ചു; മാനസികമായി ഉപദ്രവിച്ചു; ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ; ആരോടും അയാൾക്ക് സ്നേഹമില്ല; സ്വന്തം സന്തോഷം മാത്രം; അയാൾ എന്റെ എല്ലാം നശിപ്പിച്ചു; ആത്മഹത്യ കുറിപ്പ് ഞെട്ടിക്കുന്നത്! ഫെയ്സ്ബുക്കിൽ കൂടി പരിചയപ്പെട്ടു; മൂന്നു വർഷം മുൻപ് വിവാഹം; ആറു മാസത്തോളം ഭർത്താവുമായി പിണങ്ങി താമസിച്ചു; വീണ്ടും ഒന്നിച്ചത് ആ ഒരൊറ്റ കാരണത്താൽ; ഒടുവിൽ ഒരു മുഴം കയറിൽ തൂങ്ങിയാടി ഐശ്വര്യ

കൊല്ലം ജില്ലയിൽ ഐശ്വര്യ എന്ന യുവ അഭിഭാഷക തൂങ്ങി മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ഇതാ ഐശ്വര്യയുടെ ആത്മഹത്യ കുറിപ്പിലെ വാക്കുകൾ ഞെട്ടിക്കുന്നതാണ്. അത് ഇങ്ങനെ ; ‘‘എന്റെ മരണം കൊണ്ട് എങ്കിലും സ്നേഹത്തിന്റെ വില അയാൾ മനസ്സിലാക്കണം. മരണത്തിന് ഉത്തരവാദി കണ്ണൻ ആണ്. എന്നെ അത്രയ്ക്ക് അയാൾ ദ്രോഹിച്ചിരുന്നു. മാനസികമായി അത്ര എന്നെ ഉപദ്രവിച്ചു. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മോശപ്പെട്ടവൻ... ആരോടും അയാൾക്ക് സ്നേഹമില്ല.
സ്വന്തം സന്തോഷം മാത്രം. അയാൾ എന്റെ സന്തോഷം, സമാധാനം, ജീവിതം, മനഃസമാധാനം എല്ലാം നശിപ്പിച്ചു’’ – എന്നായിരുന്നു ആത്മഹത്യ കുറിപ്പിൽ ഉണ്ടായിരുന്നത്. എശ്വര്യ എഴുതിയ മൂന്നു ഡയറി കിട്ടിയതായി പൊലീസ് അറിയിച്ചു. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയാണ് കണ്ണൻ നായരുടെ പേരിലുള്ള കുറ്റം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മൂന്നു വർഷം മുൻപ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഫെയ്സ്ബുക്കിൽ കൂടി പരിചയപ്പെട്ടായിരുന്നു ഇവർ പ്രണയത്തിലായത്. സ്ത്രീധനവും മറ്റും നൽകിയാണ് വിവാഹം കഴിപ്പിച്ച് അയച്ചത്. നിസ്സാര കാരണം പറഞ്ഞു കണ്ണൻ മർദിച്ചു . അപ്പോഴൊക്കെ പല തവണ ഐശ്വര്യ സ്വന്തം വീട്ടിൽ പോയിരുന്നു . ആറു മാസത്തോളം ഭർത്താവുമായി പിണങ്ങി താമസിച്ചു . എന്നാൽ കൗൺസലിങ് കിട്ടിയതോടെ വീണ്ടും ഒരുമിച്ച് താമസിച്ചു
കുഞ്ഞുണ്ടായതിന് ശേഷമെങ്കിലും പ്രശ്നങ്ങൾ തീരുമെന്നു കരുതി. പക്ഷേ ദിനംതോറും പീഡനം തുടർന്നു. കണ്ണൻ നായർ എൽഎൽബി പഠനം പൂർത്തിയാക്കിയില്ല. ചടയമംഗലത്ത് ശ്രീരംഗത്ത് അച്ഛൻ ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള തടി മില്ലു നോക്കി നടത്തലായിരുന്നു ഇയാളുടെ ജോലി.
https://www.facebook.com/Malayalivartha

























