"എനിക്ക് സൗകര്യമില്ല ചെയ്യാന്‍ നീ വന്ന് ഇരി ഇവിടെ"..സ്റ്റേഷനില്‍ വനിതാ പോലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ തര്‍ക്കം.. എല്ലാം നടന്നത് എസ്‌ഐയുടെ മുന്നിൽവെച്ച്...ഒരു വിവാഹിതന്‍ പതിനെട്ട് വയസ്സുകാരിയുമായി ഒളിച്ചോടിയ കേസില്‍ ഇവരെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പൊരിഞ്ഞ തര്‍ക്കമുണ്ടായത്....

ആര്യനാട് പോലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. വനിതാ എസ്.ഐയുടെ മുന്നില്‍വെച്ചാണ് പോലീസുകാര്‍ അച്ചടക്കം മറന്ന് പോരടിച്ചത്. സ്‌റ്റേഷനിലുണ്ടായിരുന്ന നാട്ടുകാരില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ആരാണ് സീനിയര്‍, ജൂനിയര്‍ എന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് പരസ്പരമുള്ള പോര്‍വിളികളിലേക്ക് നീങ്ങിയത്. 'എനിക്ക് സൗകര്യമില്ല ചെയ്യാന്‍' എന്നതുള്‍പ്പെടെ പോലീസുകാരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്‌ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























