ആദ്യം കവിളത്തടിച്ചു, പിന്നിൽ നിന്ന് തലയിൽ ഷീറ്റ് മൂടി പാത്രം കൊണ്ട് തലയ്ക്കടിച്ചു: മറ്റൊരു മുറിയിലേയ്ക്ക് പിടിച്ച് വലിച്ചെത്തിച്ച് ക്രൂര മർദ്ദനം| കൈ കയറുകൊണ്ട് കെട്ടി:- ശ്രീചിത്രപുവര്‍ ഹോമില്‍ പതിനാലുകാരന് നേരെ സഹപാഠികളുടെ ആക്രമണം; ഇരുമ്പുവടി മുതൽ ബൂട്ടിട്ടുള്ള ആക്രമണം വരെ

പതിനാലുകാരന് നേരെ ശ്രീചിത്രപുവര്‍ ഹോമില്‍ സഹപാഠികളുടെ ക്രൂര മർദ്ദനം. ആര്യനാട് സ്വദേശിയായ കുട്ടിക്ക് ഈ മാസം ആറിനാണ് അഞ്ച് സഹപാഠികളുടെ ആക്രമണം നേരിടേണ്ടി വന്നത്. കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
കുട്ടിയെ ഇരുമ്പുവടി കൊണ്ട് അടിച്ചെന്നും, ബൂട്ടിട്ട് മർദ്ദിച്ചുവെന്നും പരാതിയിലുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. പൊലീസിൽ പരാതി നൽകരുതെന്ന് അധികൃതർ പറഞ്ഞതായി കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ആദ്യം അവർ കവിളത്തടിച്ചു എന്ന് പതിനാലുകാരൻ പറയുന്നു. ഒരാൾ പിന്നിൽ നിന്ന് തലയിൽ ഷീറ്റ് മൂടി അടിച്ചു. പാത്രം കൊണ്ട് തലയ്ക്കടിച്ചു. എന്നിട്ട് അപ്പുറത്തെ മുറിയിൽ കൊണ്ടുപോയി ഇടിച്ചു. കൈ കയറുകൊണ്ട് കെട്ടി എന്നും കുട്ടി പറയുന്നു. അതേ സമയം, പൊലീസിൽ പരാതിപ്പെടാൻ ശിശു പരിപാലന സമിതി പറഞ്ഞെങ്കിലും പരാതിപ്പെടരുതെന്ന് പൊവർ ഹോം സൂപ്രണ്ട് പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു.
തങ്ങൾ ഈ കുട്ടികളെ മാറ്റാൻ ആവശ്യപ്പെട്ട് സിഡബ്ല്യുസിയ്ക്ക് കത്തയക്കുന്നുണ്ടെന്നും അപ്പോൾ വിളിക്കുമ്പോൾ വന്നാൽ മതിയെന്നും പറഞ്ഞു. ഇതിൽ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇതുവരെ അവർ കാര്യങ്ങൾ അന്വേഷിച്ചിട്ടില്ലെന്നും കുട്ടിയുടെ അമ്മ പറയുന്നു.
https://www.facebook.com/Malayalivartha

























