ടീ ഷർട്ടും ബർമുഡയും ധരിച്ച് ബാഗുകളുമായി എത്തി, സംഘം ആവശ്യപ്പെട്ടത് അരിയും ഭക്ഷണവും, ഒരാൾ മലയാളത്തിലും മറ്റുള്ളവർ ഹിന്ദിയിലുമാണ് സംസാരിച്ചതെന്നും പ്രദേശവാസി, കോഴിക്കോട് മാവോയിസ്റ്റ് സാന്നിധ്യം, ചിലരെ തിരിച്ചറിഞ്ഞതായും സൂചന, പരിശോധന ശക്തമാക്കി പോലീസ്...!

കോഴിക്കോട് നരിപ്പറ്റയിൽ മാവോയിസ്റ്റ് സംഘത്തിൻ്റെ സാന്നിധ്യമെന്ന റിപ്പോർട്ട്. തരിപ്പ ക്രഷർ, എടോനി ക്വാറി പരിസരത്താണ് നാല് പേരടങ്ങുന്ന സംഘത്തെ പ്രദേശവാസിയാണ് ഞായറാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ കണ്ടത്. ടി ഷർട്ടും ബർമുഡയും ധരിച്ച് ബാഗുകളുമായി എത്തിയ സംഘം അരിയും ഭക്ഷണവും ആവശ്യപ്പെട്ടതായും സംഘത്തിലെ ഒരാൾ മലയാളത്തിലും മറ്റുള്ളവർ ഹിന്ദിയിലുമാണ് സംസാരിച്ചതെന്നും പ്രദേശവാസി പറഞ്ഞു.
നാല് പേരുടെ കൈവശവും വലിയ ബാഗുകൾ ഉണ്ടായിരുന്നതായും പിന്നീട് വയനാട് മേഖലയിലേക്ക് പോയതായും ഇയാൾ പറഞ്ഞു. ഇതിനെ തുടർന്ന് കോഴിക്കോട് കുറ്റ്യാടി നരിപ്പറ്റ പഞ്ചായത്തിലെ ആറാം വാർഡ് എടോനി മലയിൽ പോലീസ് പരിശോധന നടത്തി. കുറ്റ്യാടി പോലീസും തണ്ടർ ബോർട്ട് സേനാംഗങ്ങളും മേഖലയിൽ പരിശോധന നടത്തി.
പോലീസ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച വയനാടൻ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനീ ദളത്തിലെ ആദ്യ കാല സംഘങ്ങളാണ് നാല് പേരും എന്നാണ് പോലീസിന് അന്വേഷണത്തിൽ വ്യക്തമായത്. പോലീസിന്റെ കൈവശമുള്ള മാവോവാദികളിൽ ചിലരുടെ ഫോട്ടോ പ്രദേശവാസി തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.
മേഖലയിൽ നിരീക്ഷണം ഏർപ്പെടുത്തിയതായും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും ഉന്നത പോലീസുദ്യോഗസ്ഥൻ പറഞ്ഞു. തൊട്ടിൽ പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധഭാഗങ്ങളിൽ നേരത്തെയും മാവോവാദിസാന്നിധ്യധ്യം സ്ഥിതീകരിച്ചിരുെന്നെങ്കിലും ഈ മേഖലയിൽ ആദ്യമായാണ് സംഘം എത്തുന്നത്.
https://www.facebook.com/Malayalivartha

























