കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി ശശി തരൂരിന്! ഇക്കാര്യത്തില്‍ സ്വയം തീരുമാനം കൈക്കൊള്ളാമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും സോണിയാ ഗാന്ധി

ഒക്ടോബര്‍ 17ന് നടക്കുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അനുമതി ശശി തരൂരിന് ലഭിച്ചതായാണ് ലഭ്യമാകുന്ന തീരുമാനം. ഇക്കാര്യത്തില്‍ സ്വയം തീരുമാനം കൈക്കൊള്ളാമെന്നും കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും സോണിയാ ഗാന്ധി ശശി തരൂരിനോട് പറഞ്ഞതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഒരു പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കുകയുണ്ടായി.
''ഇത് നിങ്ങളുടെ തീരുമാനമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് അനുസൃതമായി തിരഞ്ഞെടുപ്പ് നടക്കും, '' എന്ന് സോണിയ ഗാന്ധി തരൂരിനോട് പറഞ്ഞതായുള്ള വിവരങ്ങളാണ് നിലവിൽ പുറത്തു വരുന്നത്.
അതോടൊപ്പം തന്നെ പാര്‍ട്ടി നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിംഗ് എന്നിവര്‍ക്കൊപ്പമാണ് തരൂരുര്‍ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി സോണിയാ ഗാന്ധിയെ അവരുടെ വീട്ടിലെത്തി കണ്ടത് എന്നാണ് അറിയാൻ കഴിയുന്നത്.. തിരുവനന്തപുരത്ത് നിന്നുള്ള കോണ്‍ഗ്രസ് എംപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിരവധി സ്ഥാനാര്‍ത്ഥികളുമായി' മത്സരിക്കാന്‍ സന്നദ്ധത് അറിയിച്ചപ്പോള്‍ തന്നെ വലിയ കോളിളക്കമുണ്ടായിരുന്നു.
23 വിമത കോണ്‍ഗ്രസ് നേതാക്കളുടെ ഗ്രൂപ്പിന്റെയോ ജി-23-ന്റെയോ ഭാഗമല്ലെങ്കിലും പാര്‍ട്ടിക്കുള്ളില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് തരൂര്‍ എന്നും വാചാലനായിരുന്നു. എന്നാല്‍, ഈ മാര്‍ച്ചില്‍ തരൂര്‍ ജി-23 നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് പാര്‍ട്ടിക്ക് ആവശ്യമായ പുനരുജ്ജീവനത്തിന്റെ തുടക്കമാകുമെന്ന് ഒരു പ്രമുഖ ദിനപപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























