തെരുവുനായ ആക്രമണം രൂക്ഷമാകുന്നു; കുമളിയില്‍ അഞ്ചുപേര്‍ക്ക് കടിയേറ്റു ; കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും

ഇടുക്കി കുമളിയിൽ തെരുവുനായയുടെ ആക്രമണം. സംഭവത്തെ തുടർന്ന് അഞ്ചുപേര്‍ക്ക് കടിയേറ്റു. വലിയ കണ്ടം, ഒന്നാംമൈല്‍, രണ്ടാം മൈല്‍ എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്. കാലിലാണ് മിക്കവർക്കും കടിയേറ്റത്.
തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് മിക്കവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പാല്‍ വാങ്ങാന്‍ പോയവർ, കടയില്‍ പോയവര്‍, ജോലിക്ക് പോയ തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കാണ് നിലവിൽ തെരുവുനായയുടെ കടിയേറ്റത്.
അതേസമയം നായയുടെ കടിയേറ്റവരില്‍ ഒരു തൊഴിലാളി സ്ത്രീയും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കട്ടപ്പന ഇരുപതേക്കറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























