ഓണം കഴിഞ്ഞിട്ടും ഉത്സവബത്ത ലഭിച്ചില്ല; ആശ്വാസ ധനസഹായം നിഷേധിക്കപ്പെട്ടത് ഖാദി ബോർഡ് ഇതര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക്

ഓണം കഴിഞ്ഞിട്ടും ഉത്സവബത്ത പോലും ലഭിക്കാതെ ഖാദിത്തൊഴിലാളികൾ. ഖാദി ബോർഡ് ഇതര സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കാണ് സർക്കാരിന്റെ ഈ ആശ്വാസ ധനസഹായം നിഷേധിക്കപ്പെട്ടത്. സർക്കാർ ഫണ്ട് വൈകുന്നതിനാൽ തന്നെ ഖാദി സംഘങ്ങളോട് തന്നെ ഉത്സവത്ത നൽകാൻ ഖാദി ബോർഡ് നിർദേശിക്കുകയാണ് ചെയ്തത്. എന്നാൽ കോടികണക്കിന് രൂപ സർക്കാർ കുടിശിക ഉള്ളതിനാൽ തന്നെ സംഘങ്ങളും തൊഴിലാളികൾക്ക് ഉത്സവത്ത നൽകിയിരുന്നില്ല.
അതോടൊപ്പം തന്നെ 1750 രൂപയാണ് ഖാദിത്തൊഴിലാളികൾക്ക് നൽകേണ്ട ഉത്സവബത്ത. ഈ തുക ഖാദി സംഘങ്ങൾ തന്നെ നൽകണമെന്ന നിർദേശം ഖാദി ബോർഡ് നൽകുന്നത് ഓണത്തിന് മൂന്ന് ദിവസം മുൻപാണ് എന്നതാണ്. സർക്കാർ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് പണം തിരികെ നൽകാമെന്നും ഖാദി ബോർഡ് അറിയിക്കുകയുണ്ടായി. എന്നാൽ കടബാധ്യത നിരത്തി സംഘങ്ങൾ നിർദേശം നടപ്പാക്കിയിരുന്നില്ല. അങ്ങനെ ക്ഷേമനിധി അടച്ച് തുഛമായ വരുമാനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അങ്ങനെ ആഘോഷമില്ലാത്ത ഓണക്കാലം കടന്നു പോയിരുന്ന്.
എന്നാൽ മുൻകാല അനുഭവമാണ് ഉത്സവബത്ത നൽകാത്തതിന് കാരണമായി സംഘങ്ങൾ പറയുന്നത്. റിബേറ്റ് നൽകിയ കോടി കണക്കിന് രൂപയും ലഭിക്കാനുമുണ്ട്. അതേസമയം ഖാദി ബോർഡിലെ ജീവനക്കാർക്ക് ബോർഡ് തന്നെ ഉത്സവബത്ത നൽകുകയും ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















