പത്തനംതിട്ടയിൽ പേവിഷ ലക്ഷണങ്ങളോടെ തെരുവുനായ വീട്ടുവളപ്പില്‍; ഗേറ്റ് പുറത്തുനിന്ന് പൂട്ടി അകത്താക്കി നാട്ടുകാര്‍; നായ പിടിത്തക്കാരനെ വിളിച്ചുവരുത്തി നായയെ പിടികൂടി

പത്തനംതിട്ടയിൽ പേവിഷ ലക്ഷണങ്ങളോടെ വീട്ടിലെത്തിയ തെരുവുനായയെ പൂട്ടിയിട്ടു. വീട്ടുവളപ്പില്‍ എത്തിയ തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുകയായിരുന്നു. തുടർന്ന് പുറത്തുപോകാന്‍ കഴിയാത്തവിധം നാട്ടുകാര്‍ ഗേറ്റ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു.
പത്തനംതിട്ട ഓമല്ലൂരിലാണ് സംഭവം.തെരുവുനായയെ പൂട്ടിയിട്ടതിന് പിന്നാലെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് രാവിലെ പത്തുമണിയോടെ പത്തനംതിട്ട- പന്തളം പാതയില്‍ റോഡരികിലുള്ള വീട്ടിലേക്ക് തെരുവുനായ എത്തിയത്. എന്നാൽ ഇവിടെ പ്രായമായ സ്ത്രീ മാത്രമാണ് ഉള്ളത്.
അതേസമയം തെരുവുനായ പേവിഷ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ, നാട്ടുകാര്‍ തന്ത്രപൂര്‍വ്വം നായയെ വീട്ടുവളപ്പിലിട്ട് പൂട്ടുകയായിരുന്നു. എന്നാൽ ഗേറ്റ് പുറത്തുനിന്ന് പൂട്ടിയതോടെ, നായയ്ക്ക് പുറത്തുപോകാന്‍ സാധിച്ചിട്ടില്ല. പിന്നാലെ മതില്‍ ചാടി കടക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ നായ പിടിത്തക്കാരനെ വിളിച്ചുവരുത്തി ഇതിനെ പിടികൂടി.
https://www.facebook.com/Malayalivartha
























