ഉറങ്ങിക്കിടന്ന അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം തലയില്‍ അമ്മിക്കല്ല് എറിഞ്ഞു: ബോധം വന്ന അമ്മ കണ്ണുതുറന്നപ്പോൾ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ മകൻ : തല പൊട്ടി രക്തം വാര്‍ന്നൊഴുകിയ അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് നടുക്കുന്ന കാഴ്ച

മടിക്കൈയിൽ ഉറങ്ങിക്കിടന്ന അമ്മയെ ചിരവ കൊണ്ട് അടിച്ച ശേഷം, അമ്മിക്കല് എറിഞ്ഞ മകൻ ആത്മഹത്യ ചെയ്തു. മടിക്കൈ ആലയി പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (17)ആണ് മരിച്ചത്. തലയില്‍ അമ്മിക്കല്ല് ഇടുകയും ചിരവ കൊണ്ട് പരിക്കേല്‍പ്പിക്കുകയും ചെയ്ത സുജിത്ത് കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ആത്മഹത്യ ചെയ്തത്. ബോധം തെളിഞ്ഞ് കണ്ണ് തുറന്ന് നോക്കിയപ്പോഴാണ് മകനെ തൂങ്ങി മരിച്ചനിലയില്‍ അമ്മ കണ്ടത്. സുധ അലറിവിളിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും സുജിത്ത് മരണപ്പെട്ടിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കയ്യൂര്‍ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ട സുജിത്ത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇവരെ ഉപേക്ഷിച്ചു പോയിരുന്നു. അമ്മയും മകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
ഓണാഘോഷത്തിന്റെ ഭാഗമായി മടിക്കൈ ആലിയില്‍ അഴിക്കോടന്‍ ക്ലബിന്റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാന്‍ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വൈകിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: 'അടിയേറ്റ സുജാത അബോധാവസ്ഥയിലായി. തല പൊട്ടി രക്തം വാര്‍ന്നൊഴുകി തളംകെട്ടിനിന്നു. ഏതാനും മണിക്കൂര്‍ കഴിഞ്ഞ് ബോധം തെളിഞ്ഞപ്പോള്‍ കണ്ടത് മകന്‍ ഫാനില്‍ തൂങ്ങിയനിലയില്‍. ഉടന്‍ ഇവര്‍ തൊട്ടടുത്തെ വീട്ടിലെത്തി വിവരം പറഞ്ഞു. ഇരുവരെയും ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെയെത്തുമ്പോഴേക്കും സുജിത് കുമാര്‍ മരിച്ചിരുന്നു.' സുജാതയുടെ മൊഴിയെടുത്താല്‍ മാത്രമേ കൂടുതല്‍ വ്യക്തത കിട്ടുകയുള്ളൂവെന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി. ഷൈന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























