സംസ്ഥാനത്ത് വൈറസ് മൃഗങ്ങളില്‍ കൂടുന്നു; പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു; മൂന്നര മാസം പ്രായമുള്ള കിടാവിനെ നിരീക്ഷിക്കാൻ അധികൃതർ

പാലക്കാട് മേലാമുറിയില്‍ പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശു ചത്തു. കഴിഞ്ഞ ദിവസമാണ് പശു പേവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയത്. തുടർന്ന് ഇന്ന് രാവിലെയാണ് മേലാമുറി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പശു ചത്തത്. മാത്രവുമല്ല ഇന്നലെ പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്.
അതേസമയം ഈ സാഹചര്യത്തിൽ പശുവിനെ ദയാവധത്തിന് വിധേയമാക്കാണോ എന്നതിനെ സംബന്ധിച്ച് വെറ്റിനറി ഡോക്ടര്‍മാര്‍ ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പേവിഷ ബാധയേറ്റ് രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ അധികം നാള്‍ പശു ജീവിച്ചിരിക്കില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അത് വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.
ഇതിനു പിന്നാലെ ഇന്ന് രാവിലെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് പശു ചത്തത്. മാത്രമല്ല കറവയുള്ള പശുവായിരുന്നു ചത്തത്. കൂടാതെ ഇതിന് മൂന്നര മാസം പ്രായമുള്ള കിടാവുണ്ട്. നിലവില്‍ ഇത് രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചിട്ടില്ല. എങ്കിലും ഇതിനെ നിരീക്ഷിക്കാനാണ് അധികൃതരുടെ തീരുമാനം.
https://www.facebook.com/Malayalivartha
























