കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ച രീതിയിൽ സംരക്ഷിക്കണം; സ്റ്റേഡിയത്തെ കായിക വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണം; ഒളിമ്പിക്സ് പോലുള്ള വലിയ കായിക മത്സരങ്ങൾക്ക് വേദിയൊരുക്കാൻ നമുക്ക് കഴിയണം; ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ച് സുരേഷ് ഗോപി

കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വൈദ്യുതി വിച്ഛേദിച്ച സംഭവം നാം അറിഞ്ഞതാണ്. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം മികച്ച രീതിയിൽ സംരക്ഷിക്കണം. സ്റ്റേഡിയത്തെ കായിക വളർച്ചയ്ക്ക് ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രമിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യ ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നിർവഹിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒളിമ്പിക്സ് പോലുള്ള വലിയ കായിക മത്സരങ്ങൾക്ക് വേദിയൊരുക്കാൻ നമുക്ക് കഴിയണമെന്ന നിർണ്ണായക കാര്യവും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു, .അതേസമയം സഞ്ജു സാംസണെപ്പോലെയുള്ള താരങ്ങൾക്ക് അർഹമായ പ്രാധാന്യംകിട്ടുന്നതിൽ വീഴ്ച സംഭവിച്ചെന്ന് മുൻ എം.പി പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. കഴിവ് തെളിയിച്ച് റിസൾട്ട് കാട്ടിക്കൊടുത്തു. എന്നാൽ തഴയുന്ന പ്രവണതയാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു . ഇനിയെന്താണ് അദ്ദേഹം ചെയ്യേണ്ടത്.
രാജ്യമാണ് ജയിക്കേണ്ടതെന്ന സഞ്ജുവിന്റെ അഭിപ്രായം എല്ലാവരും മാതൃകയാക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ . തങ്ങളുടെ പിഴവുകൊണ്ടല്ല വൈദ്യുതി വിച്ഛേദിച്ചതല്ലെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാണിക്കുന്നത് . കെ.എസ്.ഇ.ബിക്ക് പണമടയ്‌ക്കേണ്ടത് ഐ.എഫ്.എസ്.എൽ കമ്പനിയാണ്.
ഗ്രൗണ്ട് ഉപയോഗിക്കുന്നതിന് കെ.സി.എ ഐ.എഫ്.എസ്.എല്ലിന് പണം നൽകുന്നുണ്ട്. ഒരു രൂപപോലും കൊടുക്കാൻ ഇനി ബാക്കിയില്ല. ഫ്യൂസൂരി തങ്ങളെ പേടിപ്പിക്കേണ്ട. ജനറേറ്റർ വച്ച് കളി നടത്തുമെന്നും കെ.സി.എ ഭാരവാഹികൾ പറയുകയും ചെയ്തു. കഴിഞ്ഞ ദിവസം കെ എസ് ഇ ബി വൈദ്യുതി പുനസ്ഥാപിച്ചിരുന്നു. കുടിശ്ശിക മുഴുവൻ ഈ മാസം 30ന് അടച്ചുതീർക്കാമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കെ. എസ്. ഇ. ബി വൈദ്യുതി പുനസ്ഥാപിച്ചത് .
2.36 കോടി രൂപയുടെ വൈദ്യുതി കുടിശ്ശികയിനത്തിൽ പല തവണ നോട്ടീസ് അയച്ചിട്ടും നടപടിയില്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 13നാണ് കെ. എസ്. ഇ. ബി കഴക്കൂട്ടം സെക്ഷൻ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഫീസ് ഊരിയത്. ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20 മത്സരം ഈ വരുന്ന 28ന് തുടങ്ങും. ഈയൊരു ഘട്ടത്തിൽ കെ. എസ്. ഇ. ബിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ നീക്കം വമ്പൻവിവാദമായിരുന്നു.
വൈദ്യുതി നഷ്ടപ്പെട്ടപ്പോൾ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സുരക്ഷ അവലേകന യോഗം നടന്നിരുന്നു. സ്റ്റേഡിയ അറ്റകുറ്റ പണികളും ജനറേറ്ററിന്റെ സഹായത്തോടെ നടത്തി വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചത് ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീക്കിയിരുന്നു . വെദ്യുതി ബിൽ കുടിശ്ശികയായെങ്കിൽ കെ എസ് ഇ ബി നേരത്തെ നടപടി എടുക്കണമായിരുന്നു. ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്ടിക്കാൻ വേണ്ടി ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വൈദ്യുതി വിച്ഛേദിച്ചതെന്ന വിമർശനം കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























