ആരിഫ് മുഹമ്മദ് ഖാനെ അഴിമതിക്കാരനാക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു പിണറായി രാജിവയ്ക്കും? സിപിഎമ്മിന് എമണ്ടന്‍ തിരിച്ചടി

ഗവര്‍ണര്‍ക്കെതിരെ ഇടതുപക്ഷം നടത്തുന്ന കോലാഹലങ്ങള്‍ കൊണ്ട് ഈ സര്‍ക്കാരിന് എന്തെങ്കിലും ഗുണമുണ്ടാകുമോ? ചരിത്രം പരിശോധിച്ചാല്‍ ഇല്ലെന്നുള്ളതാണ് ഉത്തരം. ഗവര്‍ണറെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ പിണറായിയെ കൊണ്ടാകില്ല. എന്നാല്‍ ഇതിന്റെ തിരിച്ചടി മുഴുവന്‍ അനുഭവിക്കേണ്ടി വരിക പിണറായി വിജയന്‍ തന്നെയാണ്.
ഗവര്‍ണര്‍ എന്തു പറഞ്ഞാലും അരിശം കൊള്ളുന്ന പിണറായിക്കും സിപിഎമ്മിനും സിപിഐയ്ക്കും മോദി കേന്ദ്രത്തില്‍ അധികാരത്തിലുള്ളിടത്തോളം കാലം ആരിഫ് മുഹമ്മദ് ഖാനെ സഹിക്കുകയേ നിവര്‍ത്തിയുള്ളൂ. അല്ലെങ്കില്‍ പിന്നെ വെടിനിര്‍ത്തല്‍ സാധ്യതകള്‍ ഉരുത്തിരിഞ്ഞു വരണം. ഭരണഘടനാപരമായ സംരക്ഷണമുള്ള രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കുമെതിരെ ഒരു നിയമ നടപടിയും സര്‍ക്കാരുകള്‍ക്കോ മറ്റ് ഏജന്‍സികള്‍ക്കോ നടത്താന്‍ കഴിയില്ലെന്നുള്ളതാണ് വസ്തുത. മുഖ്യമന്ത്രിക്കെതിരെ പുതിയ തെളിവുകളൊന്നും ഗവര്‍ണര്‍ കൊണ്ടുവന്നില്ലെന്നാണു സിപിഎം കേന്ദ്രങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ കൂടി ഈ നീക്കത്തിലൂടെ ഗവര്‍ണര്‍ ലക്ഷ്യം വയ്ക്കുന്നത്. നിലവിലെ വിവാദ ബില്ലില്‍ ഒപ്പിടാതെ നീട്ടിക്കൊണ്ടു പോകലാണ്. അങ്ങനെ വന്നാല്‍ ആ ക്ഷീണം പിണറായിക്കാണ്. ഗവര്‍ണറുടെ പടനീക്കത്തില്‍ ഉള്ളാലെ സന്തോഷത്തിലാണ് കോണ്‍ഗ്രസും. ലോകായുക്ത ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന ഗവര്‍ണറുടെ ശാഠ്യം ലോകായുക്തയില്‍ നിന്നു ചില നിര്‍ണായക വിധിന്യായങ്ങളും കാത്തിരിക്കുന്ന പ്രതിപക്ഷത്തിനു പ്രതീക്ഷ നല്‍കുന്നുതാണ് അതേസമയം തന്നെ സര്‍ക്കാരിന്റെ ഉറക്കം കെടുത്തുകയും ചെയ്യുന്നുണ്ട്
എന്നാല്‍ ഇതിനിടയില്‍ ഗവര്‍ണറെ സ്ഥാനത്തു നിന്ന് തൂക്കാനുള്ള നീക്കമാണ് പിണറായി മനസ്സില്‍ കണ്ടിട്ടുള്ളതെങ്കില്‍ അത് വെറും സ്വപ്‌നമാണ്. ഭരണഘടനാ ബാധ്യതകള്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ നിറവേറ്റുന്നില്ല എന്നാരോപിച്ച് 1969 ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാട് കേരള നിയമസഭയില്‍ ഒരു പ്രമേയം അവതരിപ്പിച്ച ചരിത്രമുണ്ട്. 1989 ല്‍ ഗവര്‍ണറായിരുന്ന രാം ദുലാരി സിന്‍ഹയ്‌ക്കെതിരെ സിപിഎമ്മിലെ ഒ.ഭരതനാണ് അന്ന് പ്രമേയവുമായി വന്നത്. ഗവര്‍ണര്‍ക്കെതിരെ സഭയുടെ പൊതുവികാരം പ്രകടിപ്പിക്കുക വഴി പ്രതിഷേധം കടുപ്പിക്കാമെന്നല്ലാതെ കേന്ദ്ര സര്‍ക്കാരിനു പ്രമേയം അയച്ചു കൊടുത്തതു കൊണ്ട് ഒന്നും സംഭവിക്കാനില്ലെന്നത് അന്നത്തെ നീക്കത്തിലൂടെ സിപിഎം പഠിച്ചതാണ്. ഗവര്‍ണറുടെ നിയമനാധികാരിയായ രാഷ്ട്രപതിക്കു പരാതി നല്‍കുകയാണു പിന്നീടു ചെയ്യാവുന്ന ഒരു കാര്യം. അത് ബിനോയ് വിശ്വം ഇപ്പോള്‍ ചെയ്തിട്ടുണ്ട്. അക്കാര്യത്തില്‍ രാഷ്ട്ര പതി ഒരു നടപടി എടുക്കുക എന്നുള്ളതും സിപിഎമ്മിന്റെ സ്വപ്‌നമായി മാത്രമേ അവശേഷിക്കുകയുള്ളൂ.
അതുകൊണ്ടു തന്നെ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇനി സിപിഎം വെറുതെ വിടില്ലെന്ന പ്രഖ്യാപനവുമായി സിപിഎം കളം നിറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. ഏറ്റവും ഒടുവില്‍ നേട്ടങ്ങള്‍മാത്രം ലക്ഷ്യമിട്ടുള്ള ആരിഫ് മുഹമ്മദ് ഖാന്റെ രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കളങ്കമുണ്ടെന്ന ആരോപണമാണ് സിപിഎം നടത്തിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച അഴിമതിക്കേസിലും പ്രതിയായിരുന്നുവെന്നാണ് ദേശാഭിമാനിയിലെ ലേഖനത്തിലെ കുറ്റപ്പെടുത്തല്‍. ഗവര്‍ണ്ണറെ പ്രകോപിപ്പിക്കാനാണ് ഇതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്.
ഭാരതീയ ക്രാന്തി ദളില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതം പിന്നീട് കോണ്‍ഗ്രസ്, ജനതാദള്‍, ബിഎസ്പി എന്നീ പാര്‍ട്ടികളിലും അവസാനം ബിജെപിയിലുമെത്തി. 1989ല്‍ കേന്ദ്രമന്ത്രി സഭയില്‍ അംഗമായപ്പോഴാണ് കുപ്രസിദ്ധമായ ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെടുന്നത്ഇതാണ് സിപിഎമ്മിന്റെ പുതിയ ആരോപണം. സിപിഎം മുഖപത്രമായ ദേശാഭിമാനിയിലാണ് ജയിന്‍ ഹവാലയിലെ മുഖ്യപ്രതിയാണ് ഗവര്‍ണ്ണര്‍ എന്ന ആരോപണം സിപിഎം പത്രം ഉയര്‍ത്തുന്നത്. ഇതിനൊപ്പം എന്നും പദവിക്ക് പിന്നാലെ; നിലപാടുകള്‍ വിറ്റ് ബിജെപിയില്‍ എന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവുമുണ്ട്. സിപിഐ മുഖപത്രമായ ജനയുഗവും ഗവര്‍ണ്ണറെ വെറുതെ വിടുന്നില്ല. തെളിവുകള്‍ സഹിതമാണ് ജയിന്‍ ഹവാല കേസില്‍ ദേശാഭിമാനിയുടെ വാര്‍ത്ത.
ഇതോടെ ഗവര്‍ണ്ണര്‍സര്‍ക്കാര്‍ പോര് പുതിയ തലത്തിലെത്തുകയാണ്. ലോകായുക്താ ഭേദഗതി ബില്ലില്‍ ഒപ്പിടില്ലെന്ന് പറയുന്നതാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്. ലോകായുക്താ കേസിലെ വിധി എതിരായാല്‍ അത് മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയാകും. രാജി വയ്‌ക്കേണ്ടി വരും. ഇതിനുള്ള സാഹചര്യം ഗവര്‍ണ്ണര്‍ ഒരുക്കിയതോടെയാണ് ഗവര്‍ണ്ണര്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും കടന്നാക്രമണത്തിന് തുടക്കമിട്ടത്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ഗവര്‍ണ്ണര്‍ മറുപടി പറയുമെന്നാണ് സൂചന. അങ്ങനെ വന്നാല്‍ വാദ പ്രതിവാദങ്ങള്‍ പുതിയ തലത്തിലെത്തും.
ഗവര്‍ണറുടെ അഴിമതിയെക്കുറിച്ച് ദേശാഭിമാനിയിലെ ലേഖനത്തില്‍ പറയുന്ന ഭാഗം
ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവും ആരിഫ് മൊഹമ്മദ് ഖാനാണ്. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. മാധ്യമ പ്രവര്‍ത്തകന്‍ സഞ്ജയ് കപൂര്‍ എഴുതിയ 'ബാഡ് മണി, ബാഡ് പൊളിറ്റിക്‌സ് ദി അണ്‍ടോള്‍ഡ് ഹവാല സ്റ്റോറി' എന്ന പുസ്തകം അഴിമതിയുടെ ഉള്ളറകള്‍ തുറക്കുന്നതാണ്. കേസ് അന്വേഷണത്തിനിടെ സിബിഐ ജയിനില്‍നിന്ന് പിടിച്ചെടുത്ത രണ്ടു ഡയറിയിലും ഒരു നോട്ടുബുക്കിലുമായി രാഷ്ട്രീയ പാര്‍ട്ടികള്‍, രാഷ്ട്രീയ നേതാക്കള്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ബിസിനസ് പങ്കാളികളുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ തുടങ്ങി ഹവാല പണം കൈപ്പറ്റിയ 115 ആളുകളുടെ പേരാണുണ്ടായിരുന്നത്. ഇടതുപക്ഷ നേതാക്കളില്‍ ഒരാള്‍പോലും ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മൊഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നത്. മുഖ്യപ്രതിയായ സുരേന്ദര്‍ ജയിനിന്റെ കുറ്റസമ്മത മൊഴിയിലും സിബിഐ കുറ്റപത്രത്തിലും ആരിഫ് മൊഹമ്മദ് ഖാന്റെ പങ്ക് എടുത്ത് പറയുന്നുണ്ട്.
1991 ഏപ്രിലില്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ അഷ്‌റഫ് അഹമ്മദ് ലോണില്‍നിന്ന് 16 ലക്ഷം രൂപയും ബാങ്ക് ഡ്രാഫ്റ്റുകളും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട അന്വേഷണമാണ് ദുബായ്, ലണ്ടന്‍, മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റിലേക്ക് സിബിഐ എത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദര്‍ ജയിനിനെ പിടികൂടുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഹവാല ഇടപാട് പുറത്തുവരുന്നതും. സിബിഐ അന്വേഷണം ശക്തമാക്കിയതിനു പിന്നാലെ പണം വാങ്ങിയതിന് തെളിവ് ലഭിച്ചവരെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയക്കാനും റെയ്ഡുകള്‍ നടത്താനും തുടങ്ങി. കേന്ദ്രമന്ത്രിയായിരുന്ന മാധവ് റാവു സിന്ധ്യ, ബിജെപി നേതാവ് എല്‍ കെ അദ്വാനി എന്നിവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചു. ഹവാല ഇടപാടില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരും പിടിയിലാകുമെന്ന പ്രതീതിയുണ്ടായെന്നു പറഞ്ഞാണ് പുസ്തകത്തിന്റെ ഒമ്പതാം അധ്യായമായ ദി വീപ്പ് (ചാട്ടുളി) അവസാനിക്കുന്നത്.
ദേശാഭിമാനിയിലെ മറ്റൊരു ലേഖനത്തിലെ ചില ഭാഗങ്ങള്‍
പദവികള്‍ ചെറുപ്പത്തിലേ ആസ്വദിച്ചു തുടങ്ങിയ നേതാവാണ് ഖാന്‍. ചൗധരി ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു തുടക്കം. 1977ല്‍ ആ പാര്‍ട്ടി ജനതാ പാര്‍ട്ടി ആയപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി 26ാം വയസ്സില്‍ സിയാര മണ്ഡലത്തില്‍നിന്ന് എംഎല്‍എ ആയി. പക്ഷേ, മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനാണ് സാധ്യതയെന്ന് വന്നതോടെ അങ്ങോട്ടുമാറി. നഷ്ടം വന്നില്ല. 1980ലും 1984ലും കോണ്‍ഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികള്‍ക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ല്‍ രാജീവ് ഗാന്ധി നിയമം കൊണ്ടുവന്നപ്പോള്‍ ഖാന്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ടു. സ്വാഭാവികമായും ഇടതുപക്ഷം അടക്കമുള്ള മതനിരപേക്ഷ പാര്‍ട്ടികളുടെ സ്വീകാര്യത ലഭിച്ചു. ഖാന്‍ വിപി സിങ്ങിന്റെ ജനതാദളില്‍ എത്തി. 1989ല്‍ ദളിന്റെ എംപിയായി. ജനതാദള്‍ സര്‍ക്കാരില്‍ വ്യോമയാന ഊര്‍ജ വകുപ്പുകളുടെ മന്ത്രിയായി.
ഇതിനിടെ, ജയിന്‍ ഡയറി കേസില്‍ ആരിഫ് മൊഹമ്മദ് ഖാന്റെ പേരുവന്നു. 1988 മെയ് മുതല്‍ 1991 ഏപ്രില്‍വരെ ആരിഫ് മൊഹമ്മദ് ഖാന് 7.63 കോടി രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും അഴിമതിക്കാരന്‍ എന്ന മുദ്ര വീണു.
എന്തായാലും അദേഹത്തിന്റെ ഇമേജിന് ഇടത് പാര്‍ട്ടിക്കാര്‍ക്കിടയില്‍ മാത്രം കളങ്കം വരുത്താന്‍ കഴിയും എന്നതൊഴിച്ചാല്‍. ഈ പ്രചാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് ഒരു കോട്ടവം സംഭവിക്കാന്‍ പോകുന്നില്ലെന്നതാണ് വസ്തുത. പ്രത്യേകിച്ച് ഈ അഴിമതിക്കേസില്‍ കോടതി അദ്ധേഹത്തെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ട പശ്ചാത്തലത്തില്‍.
https://www.facebook.com/Malayalivartha

























