നാട് ഒന്നാകെയിളകി... കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനെയും മകളേയും ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് തല്ലിയതിന്റെ ഷോക്കില്‍ മകള്‍ രേഷ്മ; അച്ഛനെ തല്ലുന്നതിന്റെ ദൃശ്യം ചാനലുകള്‍ കാണിച്ചില്ലായിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ രക്ഷപ്പെട്ടേനെ; പൂട്ടിക്കെട്ടാറായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹുങ്ക് അവസാനിച്ചിട്ടില്ല

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച സംഭവമാണ് കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. മകളേയും മര്‍ദിച്ചു. ഓരോ മാസവും സര്‍ക്കാര്‍ കോടികള്‍ നല്‍കിയാണ് കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നത്. ശമ്പളവുമില്ലാതെ പൂട്ടിക്കെട്ടുന്ന അവസ്ഥയില്‍ പോലും ജീവനക്കാര്‍ നന്നാവില്ല. വലിയ പ്രതിഷേധമാണുണ്ടാകുന്നത്.
തിരുവനന്തപുരം കാട്ടാക്കടയില്‍ മകള്‍ക്ക് മുന്നില്‍ വച്ച് അച്ഛനെ മര്‍ദിച്ച കെ എസ് ആര്‍ ടി സി ജീവനക്കാരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാല്‍ അറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കാട്ടാക്കട പൊലീസ് കേസെടുത്തത്. കയ്യേറ്റം ചെയ്യല്‍, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
ആമച്ചാല്‍ സ്വദേശി പ്രേമ നനാണ് മര്‍ദ്ദനമേറ്റത്. മകള്‍ രേഷ്മയെ ആക്രമണത്തിനിടെ തള്ളി മാറ്റിയതിന് കേസെടുത്തിട്ടില്ല. യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അറസ്റ്റ് വൈകിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകുമെന്ന വിമര്‍ശനം ശക്തമാണ്. രേഷ്മയുടെ മൊഴി രേഖപ്പെടുത്തി കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചുമത്തണമെന്നാണ് ഇരുവരുടേയും ആവശ്യം. നിലവില്‍ കാട്ടാക്കട ആശുപത്രിയില്‍ ചികില്‍സയിലാണ് പ്രേമനന്‍.
ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയപ്പോള്‍ അക്രമമേറ്റ് ആശുപത്രിയിലായ അച്ഛനെ കാണാന്‍ പരീക്ഷ കഴിഞ്ഞയുടനെ മകള്‍ ഓടിയെത്തി. തനിക്കൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനെ ജീവനക്കാര്‍ കൂട്ടം ചേര്‍ന്ന് തല്ലി ചതയ്ക്കുന്നത് കണ്ടതിന്റെ ഷോക്കിലാണ് മകള്‍ ഉച്ചയ്ക്ക് ബിരുദ പരീക്ഷ എഴുതാന്‍ പോയത്. കേണപേക്ഷിക്കാന്‍ ഒരുങ്ങുമ്പോഴും അവര്‍ തല്ലുകയായിരുന്നുവെന്നും തന്നെയും തല്ലിയേനെയെന്നും അടിയേറ്റ പ്രേമനന് ഒപ്പമുണ്ടായിരുന്ന മകള്‍ ആശുപത്രിയിലെത്തിയ ശേഷം വ്യക്തമാക്കി.
കണ്‍സെഷന്‍ എടുക്കാന്‍ പോയ സമയത്ത് കോഴ്‌സ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടുള്ള എന്തോ തര്‍ക്കമാണ് ജീവനക്കാരെ ചൊടിപ്പിച്ചതെന്നും പപ്പയെ ഒരുപാട് ഉപദ്രവിച്ചെന്നും മകള്‍ വാക്കുകള്‍ ഇടറികൊണ്ട് പറഞ്ഞു. തന്നെയും പിടിച്ചുതള്ളിയെന്നും ഉന്തുകയും തള്ളുകയും ചെയ്‌തെന്നും മകള്‍ വിവരിച്ചു. പപ്പയെ നന്നായി തല്ലി, വയ്യാണ്ടായപ്പോള്‍ ആരോ പറഞ്ഞിട്ടാ അടി നിര്‍ത്തിയതെന്നും മകള്‍ കൂട്ടിച്ചേര്‍ത്തു.
അച്ഛനെ മര്‍ദ്ദിചത് കണ്ട ശേഷം നേരെ ചൊച്ചെ പരീക്ഷ പോലും എഴുതാനായില്ലെന്നും ആശുപത്രിയില്‍ വച്ച് കുട്ടി പറഞ്ഞു. പരീക്ഷ എഴുതിയതിന് ശേഷം കാട്ടാക്കട ആശുപത്രിയിലെത്തിയപ്പോഴാണ് കുട്ടി കാര്യങ്ങള്‍ വിവരിച്ചത്. അതേസമയം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകള്‍ക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അഞ്ചിലേറെ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കാട്ടാക്കട പൊലീസാണ് കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മകളുടെ മുന്നില്‍ വച്ച് അച്ഛനെ മര്‍ദ്ദിച്ചത്. തടയാന്‍ എത്തിയ മകളേയും പിടിച്ചുതള്ളി. സംഭവത്തില്‍ ഹൈക്കോടതി ഇടപെടുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. ശക്തമായ നടപടി ഉണ്ടാകുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മകള്‍ക്കും മകളുടെ സുഹൃത്തിനുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നു പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്റെ മറുപടിക്ക് പിന്നാലെ വാക്കേറ്റമായി. വെറുതെയല്ല കെ എസ് ആര്‍ ടി സി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതും ജീവനക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമന് പരിക്കേറ്റു.
" f
https://www.facebook.com/Malayalivartha


























