കുമളിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു..... പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയില്‍

കുമളിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച ദമ്പതികളില്‍ ഭാര്യ മരിച്ചു..... പൊള്ളലേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയില്‍.
ചക്കുപള്ളം പട്ടാശേരില്‍ പി.എസ്.അനിത(42) ആണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് വിനോദ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. 12ന് രാത്രിയിലായിരുന്നു സംഭവം.
ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടാകുകയും പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയുമായിരുന്നെന്നാണ് വിവരം. ഭര്‍ത്താവാണ് തീ കൊളുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ഇരുവരെയും പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് അനിത മരിച്ചത്.
കുമളി എസ്എച്ച്ഒ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മെഡിക്കല്‍ കോളജിലെത്തി മേല്‍ നടപടികളെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha


























