ഒഴുകിയെത്തിയത് ആയിരങ്ങള്‍.... മാതാ അമൃതാനന്ദമയിയുടെ അമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ഒഴുകിയെത്തിയത് ആയിരങ്ങള്‍.... മാതാ അമൃതാനന്ദമയിയുടെ അമ്മയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അമൃതപുരി ആശ്രമത്തില്‍ നടന്നു, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്രമോദി മാതാ അമൃതാനന്ദമയിയെ അനുശോചനം അറിയിച്ചു. മാതാ അമൃതാനന്ദമയീമഠവുമായി ബന്ധപ്പെട്ട വിശ്വാസി സമൂഹത്തിനാകെ ഇത് തീരാനഷ്ടമാണെന്നും അവര്‍ ജീവിതത്തില്‍ അടയാളപ്പെടുത്തിയ നിസ്വാര്‍ഥ സേവനത്തിന്റെ മൂല്യങ്ങള്‍ എല്ലാക്കാലത്തും നിലനില്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ദമയന്തിയമ്മയുടെ മകന്‍ സുരേഷ്‌കുമാറിനെ ഫോണില്‍ അനുശോചനം അറിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി , ശിവഗിരി ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി തുടങ്ങി ഒട്ടേറെപ്പേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയുണ്ടായി.
അതേസമയം മാതാ അമൃതാനന്ദമയിയുടെ അമ്മ പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേല്‍ വി സുഗുണാനന്ദന്റെ ഭാര്യയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം.
"
https://www.facebook.com/Malayalivartha


























