പ്രിയ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്..... കുളക്കടയ്ക്ക് നഷ്ടമായത് സ്വന്തം 'കംസനെ'.....

പ്രിയ കലാകാരന് അന്ത്യാഞ്ജലി അര്‍പ്പിച്ച് നാട്..... കുളക്കടയ്ക്ക് നഷ്ടമായത് സ്വന്തം 'കംസനെ'..... ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ഇരുപത് വര്‍ഷത്തോളം കംസവേഷത്തില്‍ തിളങ്ങിയ കുളക്കട പൂതക്കുഴിയില്‍ ശശിധരന്‍നായര്‍ (74) ഇന്നലെയാണ് മരിച്ചത്.
കോവിഡിന് മുന്‍പു വരെ എല്ലാ ശ്രീകൃഷ്ണ ജയന്തിക്കും ശശിധരന്‍ നായരുടെ കംസന്‍ ആയിരുന്നു ശോഭായാത്രയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന്. പിന്നീട് ശാരീരിക അസ്വസ്ഥതകള്‍ മൂലം വിട്ടു നില്‍ക്കുകയായിരുന്നു. കുളക്കടയില്‍ മുന്‍പ് ഹോട്ടല്‍ നടത്തിയിരുന്ന ശശിധരന്‍നായര്‍ കുളക്കട ആലപ്പാട്ട് ശക്തി തിയറ്റേഴ്‌സിന്റെ ബാലെകളിലും വില്‍ക്കലാമേളയിലും അഭിനേതാവായിരുന്നു.
അതേസമയം അദ്ദേഹം വിടപറഞ്ഞെങ്കിലും എന്നെന്നും ജനഹൃദയങ്ങളില്‍ ആ 'കംസന്റെ' ഓര്‍മ്മ നിലനില്‍ക്കും.
"
https://www.facebook.com/Malayalivartha


























