ഗവർണറും സർക്കാരും തമ്മിലുള്ള വാക്‌പോര് മുറുകും; ഡെന്റല്‍ ക്ലിനിക്കിന് പണംചോദിച്ച് ഗവര്‍ണര്‍; ആവശ്യം ധനവകുപ്പ് വെട്ടി

സംസ്ഥാനത്തെ പ്രധാന വിഷയം ഗവർണറും സർക്കാരും തമ്മിലുള്ള വാക്‌പോരാണ്. എന്നാൽ സര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നതിനിടെ രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്ക് തുടങ്ങാനുള്ള ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് വെട്ടിയിരിക്കുകയാണ് ഇപ്പോൾ.
പുതിയ ക്ലിനിക്കു തുടങ്ങാന്‍ അടിയന്തരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാര്‍ ദൊഡാവത്ത് സര്‍ക്കാരിനു കത്തയച്ചത്. ആവശ്യവുമായി പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിന് ജൂലായ് 26-നാണ് കത്തയച്ചത്. എന്നാൽ ഇതിനിടെ പരിഗണനയ്ക്കുവന്നപ്പോള്‍ ധനവകുപ്പ് നടപടിയെടുക്കാതെ മാറ്റി.
അതേസമയം പല ആവശ്യങ്ങളും രാജ്ഭവനില്‍നിന്ന് നിരന്തരമായി ലഭിച്ചിട്ടുണ്ടെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ തുടര്‍ച്ചയായ സമ്മര്‍ദത്തിനൊടുവില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്ക് അടുത്തിടെ സ്ഥിരനിയമനം നല്‍കി. ഇതേസമയം രാജ്ഭവനില്‍ 'ഫോട്ടോഗ്രാഫര്‍' തസ്തികയില്ല. ഇതോടെ ഒഴിവുള്ള 'സൈഫര്‍ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ എന്നാക്കി.
മാത്രമല്ല താന്‍ ശുപാര്‍ശ ചെയ്തയാളെ സ്ഥിരപ്പെടുത്തണമെന്ന് ഗവര്‍ണര്‍ 2020 ഡിസംബറില്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒന്നരവര്‍ഷം കത്ത് ഫയലില്‍ കിടന്നെങ്കിലും രാജ്ഭവനില്‍നിന്ന് നിരന്തര സമ്മര്‍മുണ്ടായെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് 22 വര്‍ഷമായി കരാറടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഫോട്ടോഗ്രാഫര്‍ക്ക് മൂന്നുമാസംമുമ്പ് സ്ഥിരനിയമനം നല്‍കിയത്.
https://www.facebook.com/Malayalivartha


























