ചുവപ്പ് കണ്ടാൽ ഭ്രാന്ത് പിടിയ്ക്കുന്ന സങ്കര ഇനം നായ..! ഗവർണ്ണറുടെ ചിത്രം പങ്കു വച്ച് വിവാദ പോസ്റ്റ്, വൈക്കം എം.എൽ.എ സി.കെ ആശയുടെ പഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ യുവമോർച്ച പൊലീസിൽ പരാതി, പരാതി ഉർന്നതോടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റാക്കി തടിതപ്പി

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി വൈക്കം എം.എൽ.എ സി.കെ ആശയുടെ പഴ്‌സണൽ സ്റ്റാഫ് അംഗം. സി. കെ ആശ എം എൽ എ യുടെ പി എ സുരേഷിന്റ ഫെയ്‌സ്ബഹുക്ക് പോസ്റ്റിലാണ് ഇതു സംബന്ധിച്ചുള്ള പരാമർശം ഉള്ളത്. ഇയാൾ സർക്കാർ ഉദ്യോഗസ്ഥൻ കൂടിയാണ്. ഇയാൾക്കെതിരെ ബി ജെ പി വൈക്കം പോലിസിൽ ഇതു സംബന്ധിച്ച് പരാതി നൽകി.
തിങ്കളാഴ്ച ഗവർണർ പത്ര സമ്മേളനം നടത്തിയപ്പോൾ തന്നെയാണ് ഗവർണ്ണറെ അപമാനിക്കുന്ന രീതിയിൽ ആദ്യം സുരേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കു വച്ചത്. പത്രസമ്മേളനത്തിൽ കഴുത എന്നതായിരുന്നു ഒരു കഴുതയുടെ ചിത്രം സഹിതം ആദ്യത്തെ പോസ്റ്റ്. പിന്നാലെ, തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെ രണ്ടാമത്തെ പോസ്റ്റും ഇട്ടു - ഇതൊരുമുന്തിയ ഇനം നായയാണ്. ഇത്ര യജമാന സ്‌നേഹമുള്ള, ഉറക്കെ കുരയ്ക്കുമെങ്കിലും കടിക്കാത്ത.. ചുവപ്പ് കണ്ടാൽ ഭ്രാന്ത് പിടിക്കുന്ന ഇതൊരു സങ്കരയിനം നായയാണ്. എന്നായിരുന്നു പോസ്റ്റ്.
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമൂഹമാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവച്ച വൈക്കം എംഎൽഎയുടെ പിഎ യും സർക്കാർ ഉദ്യോഗസ്ഥനുമായ സുരേഷ് രവീന്ദ്രനാഥിനെതിരെ യുവമോർച്ച വൈക്കം പോലീസിൽ പരാതി നൽകി.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ പോലുള്ളവർക്കെതിരെ സർക്കാർ സർവ്വീസിലിരിക്കുന്ന ഉദ്യോഗസ്ഥൻ അപകീർത്തിപരാമർശം നടത്തുന്നത് ചട്ടവിരുദ്ധമാണെന്നും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ശ്യാംകുമാറാണ് പരാതിക്കാരൻ. പരാതി ഉർന്നതോടെ ഇദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























