യൂണിവേഴ്‌സിറ്റിയിൽ ഫീസ് വർധിപിച്ചു... ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച് വിദ്യാർത്ഥി...കഴിഞ്ഞ രണ്ട് ദിവസമായി അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു....

ഉത്തര്‍പ്രദേശിലെ അലഹബാദ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ചു. കഴിഞ്ഞ ദിവസമാണ് താരാ ചന്ദ് ഹോസ്റ്റല്‍ റൂമിലെ സീലിങ്ഫാനില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അലഹബാദ് യൂണിവേഴ്‌സിറ്റിയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.
അതേസമയം മരണപ്പെട്ട വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതല്ലെന്നും അനധികൃതമായി ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു എന്നും യൂണിവേഴ്‌സിറ്റി പി ആര്‍ ഒ ജയ കപൂര്‍ പറഞ്ഞു. ഫീസ് വര്‍ദ്ധനവുമായി ഇതിനു ബന്ധമില്ലെന്നും കൂട്ടിച്ചേര്‍ത്തു. എസ്.പി സന്തോഷ് കുമാര്‍ മീനയും മരണപ്പെട്ട വിദ്യാര്‍ഥി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നതല്ലെന്ന് സാക്ഷ്യപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നു
https://www.facebook.com/Malayalivartha


























