അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ സംസ്ഥാനത്തു 4 വർഷത്തിനകം 50 ലക്ഷം അഭ്യസ്തവിദ്യർക്കു നൈപുണ്യ പരിശീലനം നൽകും; അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കമ്യൂണിറ്റി സ്‌കിൽ പാർക്ക് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ

അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിലൂടെ സംസ്ഥാനത്തു 4 വർഷത്തിനകം 50 ലക്ഷം അഭ്യസ്തവിദ്യർക്കു നൈപുണ്യ പരിശീലനം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാർഥികൾക്ക് മാത്രമേ അസാപ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
കമ്യൂണിറ്റി സ്‌കിൽ പാർക്കിലൂടെ പൊതുസമൂഹത്തിനും ഇത് ഉപയോഗിക്കാനാകും. അഡീഷനൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം കമ്യൂണിറ്റി സ്‌കിൽ പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
പാർക്കിന്റെ നടത്തിപ്പുകാരുടെ താൽപര്യങ്ങൾ മാത്രം പരിഗണിക്കാതെ പൊതുജനങ്ങൾക്കു ഉപയോഗപ്രദമാകുന്ന തരത്തിൽ ഇതിനെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. വി.ശിവദാസൻ എംപി, അസാപ് ചെയർപഴ്‌സൻ ആൻഡ് എംഡി ഉഷ ടൈറ്റസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, എൻടിടിഎഫ് മാനേജിങ് ഡയറക്ടർ ഡോ.എൻ. രഘുരാജ്, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത, ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ.രവി, കെഎസ്ഐടിഐഎൽ എംഡി ഡോ.സന്തോഷ് ബാബു,
പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം കോങ്കി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സീമ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു നങ്ങാരത്ത്, ഗ്രാമപഞ്ചായത്തംഗം കെ.പ്രീത, അസാപ് ജില്ലാ പ്രോഗ്രാം മാനേജർ കൃഷ്ണൻ കോളിയോട്ട്, ഡയറ്റ് പ്രിൻസിപ്പൽ ഡോ.കെ.വിനോദ് കുമാർ, എൻടിടിഎഫ് ഡപ്യൂട്ടി എംഡി ബി.വി.സുദർശനൻ എന്നിവർ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























