വാതകം ചോരാത്തത് ആശ്വാസമായി; മൊബൈലാണ് രക്ഷിച്ചത്, ബംബർ അടിച്ചതിനേക്കാൾ സന്തോഷം; അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ മുണ്ടൂർ പന്നിയംപാടം വളവിൽ പാചകവാതക ടാങ്കർലോറി മറിഞ്ഞത് വലിയ വർത്തയ്യായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചേകാലോടെയാണ് സംഭവം. വാതകം ചോരാത്തത് ആശ്വാസമായി.
അതേസമയം വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് വെൽഡിങ് വർക്‌ഷോപ്പ് ഉടമയായ പന്നിയംപാടം സ്വദേശി ഗിരീഷും കൂട്ടുകാരും. ഇവർ ഓണം ബംബർ അടിച്ചതിനേക്കാളും സന്തോഷത്തിലാണെന്നും, മൊബൈൽ ഫോൺ തങ്ങളെ രക്ഷിച്ചെന്നും ഗിരീഷ് പറയുന്നു.
സംഭവ ദിവസം അപകടം നടക്കുന്ന സമയത്ത് ഗിരീഷിനൊപ്പം സമീപത്തെ ടയർ കടയുടമ കോങ്ങാട് സ്വദേശി ചന്ദ്രശേഖരൻനായരും തയ്യൽക്കട ജീവനക്കാരനായ വള്ളിക്കോട് സ്വദേശി ദാസനുമാണ് ഉണ്ടായിരുന്നത്. ഇവർ മൂവരും തയ്യൽക്കടയ്ക്കകത്ത് ഫോൺ നോക്കിയിരിക്കുമ്പോഴാണ് പുറത്ത് വലിയ ശബ്ദം കേട്ടതെന്ന് ഗിരീഷ് പറഞ്ഞു.
എന്നാൽ പുറത്ത് വന്ന് നോക്കിയപ്പോൾ വൈദ്യുതത്തൂണിനെയും കമ്പികളെയും വലിച്ചുനിരങ്ങി കടയിലേക്ക് വരുന്ന ടാങ്കറിനെയാണ് കണ്ടത്. നൊച്ചിപ്പുള്ളി സ്വദേശി ഭാസ്കരന്റേതാണ് തയ്യൽക്കട. ടാങ്കർ മറിയുന്നതിന് 15 നിമിഷം മുമ്പാണ് ഭാസ്കരൻ ബൈക്കെടുത്ത് മുണ്ടൂരിലേക്ക് പോയത്. മാത്രമല്ല പതിവായി വൈകീട്ട് അഞ്ചുമണി നേരത്ത് പുറത്ത് വരാന്തയിലിരുന്ന് എല്ലാവരുംകൂടി ചായകുടി പതിവുള്ളതാണ്.
പക്ഷേ പതിവിന് വിപരീതമായി ചൊവ്വാഴ്ച വൈകീട്ട് മൊബൈൽ നോക്കിയിരുന്നതിനാൽ ജീവൻ രക്ഷപ്പെട്ടന്നാണ് ഇവർ പറയുന്നത്. മാത്രമല്ല ടയർ കടയ്ക്ക് മുന്നിലേക്കാണ് ടാങ്കർ മറിഞ്ഞുകിടക്കുന്നത്. കടയ്ക്കുമുന്നിലുണ്ടായിരുന്ന ടയറുകളും ഉപകരണങ്ങളും ടാങ്കറിനടിയിലാണ്. തുടർന്ന് ടാങ്കർ എടുത്തുമാറ്റിയാലേ നാശനഷ്ടങ്ങൾ അറിയൂ.
ഇതേസമയം അപകടത്തിൽ വൈദ്യുതത്തൂൺ തകർന്നതിനെത്തുടർന്ന് പരിസരപ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രി വൈദ്യുതിയുണ്ടായിരുന്നില്ല. ഓടാതെ അന്നേദിവസം അപകടസ്ഥലത്തുനിന്ന് ടാങ്കർ മാറ്റാത്തതിനാൽ നാട്ടുകാർക്കും ഉറക്കമില്ലാത്ത രാത്രിയായി.
https://www.facebook.com/Malayalivartha


























