അപ്പം, നൂൽ പൊറോട്ട, മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പുലാവ്, ഗോബി 65 തുടങ്ങി ഇളനീർ പായസം വരെ... എറണാകുളത്തെ പര്യടനത്തിൽ രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് 100 വിഭവങ്ങൾ അവ ഏതൊക്കെ എന്ന് അറിയണ്ടേ...

അപ്പം, നൂൽ പൊറോട്ട, മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പുലാവ്, ഗോബി 65, മാങ്ങാ ചമ്മന്തി, മട്ട അരിയുടെ ചോറ്, മീൻ വറ്റിച്ചത്, സാമ്പാർ, തോരൻ, പുളിശ്ശേരി, മെഴുക്ക് പുരട്ടി, പപ്പടം, തണുത്ത ഇളനീർ പായസം തുടങ്ങിയ വിഭവങ്ങളാണ് ഉച്ച ഭക്ഷണത്തിനായി ഒരുക്കുന്നത്.ഉച്ചയ്‌ക്ക് ഒരു മണിയോടെ കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിലെത്തുന്ന രാഹുലിനെ കാത്തിരിക്കുന്നതാണ് ഈ വിഭവങ്ങൾ.
വൈകീട്ട് നാലിന് ഇടപ്പളളി ടോളിൽ നിന്ന് ആലുവയിലേക്ക് പദയാത്ര തുടരും. രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനിൽ ഇന്നത്തെ യാത്ര അവസാനിപ്പിക്കും. സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും.ആലുവ യുസി കോളേജിലാണ് രാഹുൽ ഗാന്ധിയും പ്രവർത്തകരും താമസിക്കുക.അതേസമയം സോണിയ ഗാന്ധിയെ കാണാൻ രാഹുൽ ഡൽഹിയിലേക്ക് പോകുന്നില്ലെന്ന് റിപ്പോർട്ട്.
ദിവസങ്ങളായി തുടരുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ച് രാഹുൽ ഡൽഹിയിലേക്ക് മടങ്ങുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതിന് വേണ്ടിയാണ് രാഹുൽ പോകാൻ തീരുമാനിച്ചത്. എന്നാൽ രാഹുൽ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം തുടരാൻ തീരുമാനിക്കുകയായിരുന്നു.
രാഹുൽ ഗാന്ധി പാർട്ടി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് വിവിധ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെടുന്നതിനിടെയാണ് രാഹുൽ ഭാരത് ജോഡോ യാത്രയുമായി കേരളത്തിൽ എത്തിയത്. പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ആർക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് സോണിയ ഗാന്ധിയും പറഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha


























