ആലപ്പുഴയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അപകടം; നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

ആലപ്പുഴയിൽ മാരാരിക്കുളത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞു അപകടം. വള്ളം മറിഞ്ഞതിനെ തുടർന്ന് നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റതായാണ് വിവരം. മാരാരിക്കുളം കടലിൽ ബുധനാഴ്ച്ച പുലർച്ചെ നാലിനായിരുന്നു അപകടം.
അതേസമയം മത്സ്യബന്ധനത്തിന് പോയ ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണത്തിൽ രജിസ്ട്രർ ചെയ്തിട്ടുള്ള വാലയിൽ വള്ളമാണ് അപകടത്തിൽപ്പെട്ടത്. സംഭവ സമയത്ത് ശക്തമായ തിരയിൽ പെട്ട് വള്ളം മുങ്ങുകയായിരുന്നു. തുടർന്ന് വള്ളത്തിനും വലക്കും എൻജിനും സാരമായ കേടുപാടുകൾ പറ്റി. പിന്നാലെ കാമറ, ബാറ്ററി, മറ്റ് ഉപകരണങ്ങൾ നഷ്ടപ്പെട്ടു.
സംഭവത്തിന് പിന്നാലെ പരിക്കേറ്റ ജോയി വാലയിൽ, ജോസഫ് വാലയിൽ, ജാക്സൺ അരശ്ശർകടവിൽ, ജേക്കബ് വാലയിൽ, ടെൻസൺ ചിറയിൽ, ലോറൻസ് കളത്തിൽ, പൊന്നപ്പൻ താന്നിക്കൽ എന്നിവരെ ചെട്ടികാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























