പാര്‍ട്ടി ശോഷിച്ച് ഇല്ലാതായാലും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒഴിയാബാധയായി ഗ്രൂപ്പിസം, തരൂരിനെ വെട്ടിനിരത്തി, നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂ, രാഹുൽ ഗാന്ധിയെ മാത്രമേ അംഗീകരിക്കൂ... പിടിവാശിയിൽ കെ മുരളീധരന്‍

നാട് മുടിഞ്ഞാലും പാര്‍ട്ടി ശോഷിച്ചില്ലാതായാലും ഗ്രൂപ്പിസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒഴിയാബാധ പോലെ എക്കാലവും കൂടെയുണ്ട്. തിരുവനന്തപുരം എംപി ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ മനസ്സറിയിച്ചു എന്നു പറഞ്ഞയുടന്‍ കെ കരുണാകരന്റെ മകനും എംപിയുമായ കെ മുരളീധരന്‍ ഉടക്കുമായി രംഗത്തിറങ്ങി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ എം.പിയുടേയുടേയും അശോക് ഗെഹ്‌ലോട്ടിന്റേയും പേര് ഉയര്‍ന്നതോടെയാണ് കെ മുരളീധരന്‍ ശശിക്കെതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്.
നെഹ്രു കുടുംബത്തോടും രാഹുല്‍ ഗാന്ധിയോടുമുള്ള കൂറ് പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടാണ് മുരളീധരന്‍ ശശി തരൂരിനെതിരെ കളത്തിലിറങ്ങിയിരിക്കുന്നത്.നെഹ്‌റു കുടുംബത്തെ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ വോട്ട് ചെയ്യൂവെന്നാണ് കെ.മുരളീധരന്റെ പ്രതീകരണം. മാത്രവുമല്ല രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എല്ലാവരും നിലവില്‍ ആഗ്രഹിക്കുന്നതെന്നാണ് കോണ്‍ഗ്രസില്‍ ഏറെപ്പേരുടെയും പ്രയാസമെന്നുമാണ് കെ.മരുളീധരന്റെ ധര്‍മസങ്കടം.
മുന്‍പ് കോണ്‍ഗ്രസ് വിട്ട് ഡിഐസി പാര്‍ട്ടി രൂപീകരിച്ച വേളയില്‍ സോണിയാ ഗാന്ധിയെ കാലിലെ ആനത്തഴമ്പിന്റെ പേരില്‍ പരിഹസിക്കാനും കോണ്‍ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്നു വിളിച്ച് ആക്ഷേപിക്കാനും മടികാണിക്കാത്ത കരുണാകരന്റെ മകനാണിപ്പോള്‍ ഗാന്ധി കുടുംബം വിട്ടൊരു കോണ്‍ഗ്രസ് നേതൃത്വം വേണ്ടെന്ന് പറയുന്നത്.
സോണിയാ ഗാന്ധിയെ കൊള്ളില്ലെന്നും സോണിയാ നയിച്ചാല്‍ ജനം അംഗീകരിക്കില്ലെന്നും പറഞ്ഞിട്ടു മുരളീധരനാണ് ഇപ്പോള്‍ സോണിയായുടെ മകനേ മാത്രമേ അംഗകരിക്കാനാവൂ എന്നു ചൊല്‍പടി ഇറക്കിയിരിക്കുന്നത്.
എങ്ങനെയും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശശി തരൂര്‍ മുഖ്യമന്ത്രിപദത്തില്‍ എത്താനുള്ള സാധ്യത വെട്ടിനിരത്തുകയാണ് ഒരു പടി മുന്‍പേ മുരളീധരന്‍.
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഭാരത് ജോഡോ യാത്രയിലെ പിന്തുണ ഇതിന് തെളിവാണെന്നും രമേശ് ചെന്നിത്തലും കെ സുധാകരനും വിഡി സതീശനും പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ശശി തരൂരിനെ കോണ്‍ഗ്രസില്‍ ഒരു വിഭാഗം വെട്ടിനിരത്തിയത്.സോണിയാ ഗാന്ധിയെ ചട്ടംകെട്ടി എഐസിസി അധ്യക്ഷ സ്ഥാനത്തേക്കും മത്സരിക്കാന്‍ ശശി തരൂര്‍ രണ്ടാഴ്ചയായി നീക്കം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടായിരിക്കില്ലെന്നു സോണിയാ ഗാന്ധി പറയുന്നത്.
തിങ്കളാഴ്ച ശശി തരൂര്‍ സോണിയാ ഗാന്ധിയെ ഡല്‍ഹിയിലുള്ള വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. തരൂര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ അപ്രതീക്ഷിതമായിരുന്നു കൂടിക്കാഴ്ച. തുടര്‍ന്നാണ് ആദ്യഘട്ടത്തില്‍ പിന്‍മാറി നിന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ശശി തരൂരും മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.
ഇതിന് ശേഷമായിരുന്നു കോണ്‍ഗ്രസില്‍ വിവിധ നേതാക്കളുടെ പ്രതികരണം പുറത്തുവരുന്നത്. നിലവിലെ സാഹചര്യത്തില്‍ അശോക് ലഗോട്ടിന് നേരിട പിന്‍തുണ അധ്യക്ഷസ്ഥാനത്തുണ്ടെന്നും ശശി തരൂരിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കി മത്സരരംഗത്തുനിന്നും പിന്‍മാറ്റാനാണ് നീക്കമെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം പറയുന്നു.അശോക് ഗെലോട്ട് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്നതിനോടാണു ഗാന്ധി കുടുംബത്തിനു താല്‍പര്യമെന്നു വ്യക്തമാണ്. എന്നാല്‍ ഗെലോട്ട് നിര്‍ദേശിക്കുന്ന ആളെ പകരം രാജസ്ഥാന്‍ മുഖ്യമന്ത്രി ആക്കണമെന്നുള്ള നിബന്ധനയോട് ഗാന്ധി കുടുംബം യോജിക്കുന്നുമില്ല.
തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെയാണ് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഗെഹ്‌ലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പായിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അശോക് ലെഗോട്ട് ഈ മാസം 25 ന് ഡല്‍ഹിയിലെത്തി 26 ന് പത്രിക നല്‍കുമെന്നാ് റിപ്പോര്‍ട്ട്.കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
നെഹ്‌റു കുടംബം അംഗീകരിക്കുന്ന ഒരാള്‍ പ്രസിഡന്റാകണമെന്നാണ് കേരളഘടത്തില്‍ നിന്നുള്ള അഭിപ്രായം.അതിനിടെ തരൂരിനെ പിന്തുണക്കുന്നതില്‍ ജി 23 നേതാക്കള്‍ക്കും ആശയക്കുഴപ്പമുണ്ടെന്നും സൂചനയുണ്ട്.അതേസമയം മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനം മാറ്റി അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
എന്നാല്‍ രാഹുല്‍ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍, ഗെലോട്ടിന് മത്സരരംഗത്ത് വരാന്‍ കഴിയുമെന്നും 22 വര്‍ഷത്തിന് ശേഷം പാര്‍ട്ടിയില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരമുണ്ടാകുമെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടി സമ്മര്‍ദത്തിനു വഴങ്ങി രാഹുല്‍ ഗാന്ധി അവസാന നിമിഷം പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തേക്കുമെന്നു പറയുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്.
https://www.facebook.com/Malayalivartha


























