പ്രതികൾക്ക് എതിരെ മൗനമോ? ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുമെന്ന് കെഎസ്ആർടിസി എംഡി ; മെക്കാനിക്കിനെതിരെ നടപടിയെടുക്കാതെ കെഎസ്ആർടിസി

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് അച്ഛനെ മർദ്ദിച്ചത്. സംഭവത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി നാലു ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ഇതേസമയം കൂട്ടത്തിലുണ്ടായിരുന്ന പ്രേമനനെ ഇടിച്ചിട്ട മെക്കാനിക്കൽ ജീവനക്കാരനെതിരെ നടപടി ഒഴിവാക്കി.
കഴിഞ്ഞ ദിവസമുണ്ടായ മർദ്ദന കേസിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പ്രതികളായ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷരീഫ്, ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്‍റ് സി.പി.മിലൻ ഡോറിച്ച് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം തന്നെ ജീവനക്കാരെ പൊലീസ് അറസ്റ്റു ചെയ്തേക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനൻ തന്നെ ക്രൂരമായി മർദ്ദിച്ച നീല ഷർട്ടിട്ട മെക്കാനിക്കിന്‍റെ കാര്യം പറയുന്നുണ്ട്. തുടർന്ന് അച്ഛനെയും മകളെയും ജീവനക്കാർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് എഫ്.ഐ.ആറിലും പേരറിയാത്ത മെക്കാനിക്കിനെ പ്രതിച്ചേർത്തു.
https://www.facebook.com/Malayalivartha


























