ഈ പ്രതിപക്ഷ നേതാക്കൾ കുരുക്കിലേക്ക്; ഇഡിയുടെ അന്വേഷണത്തിൽ ഇവരുംപ്പെടും; കേസുകളിലും വൻ വർധന

മോദി ഭരണത്തിൽ 'ഇഡി വിരട്ടിയവരിൽ' 95 ശതമാനം പ്രതിപക്ഷ നേതാക്കളെന്ന് റിപ്പോർട്ട്. കഴിഞ്ഞ 18 വർഷത്തിനിടെ എൻഫോഴ്സ്മെന്റ് നടപടി നേരിട്ടത് 147 രാഷ്ട്രീയ നേതാക്കൾ. മാത്രമല്ല ഇതിലെ 85 ശതമാനം പേരും പ്രതിപക്ഷ നിരയിലുണ്ടായിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോടതി രേഖകൾ, ഏജൻസി മൊഴി, രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസുകൾ, അറസ്റ്റുകൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി ആണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
അതേസമയം ഇക്കാലയളിവിനിടയിൽ സിബിഐ നടപടി നേരിട്ട പ്രതിപക്ഷ നേതാക്കളുടെ എണ്ണവും കുറവല്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം ഇരുന്നൂറിനടുത്ത് നേതാക്കൾക്കെതിരെയാണ് സി ബി ഐയുടെ നടപടുയുണ്ടായത്, ഇതിൽ 80 ശതമാനം നേതാക്കളാണ് പ്രതിപക്ഷ നിരയിൽ ഉണ്ടായിരുന്നവർ.
മാത്രമല്ല 2014 ൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിലേറിയതിന് ശേഷമാണ് വലിയ മാറ്റം ഉണ്ടായത്. ഇതോടെ പ്രതിപക്ഷ നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കുമെതിരെയുള്ള ഇഡി നടപടികൾ വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























