ശബരിമല വിമാനത്താവള റൺവേ... മൂന്ന് കിലോ മീറ്ററിനുള്ളിൽ 8 സ്ഥലങ്ങളിലായി കുഴൽ കിണർ മാതൃകയിൽ കുഴികൾ എടുക്കും, മണ്ണു പരിശോധനയ്ക്ക് മുന്നോടിയായി അടയാളപ്പെടുത്തൽ തുടങ്ങി.... 21 ദിവസത്തിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ

നിർദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ റൺവേയുടെ പരിശോധനയ്ക്കായി ഇന്ന് മുതൽ മണ്ണ് ശേഖരിച്ച് തുടങ്ങും.മൂന്ന് കിലോ മീറ്ററിനുള്ളിൽ 8 സ്ഥലങ്ങളിലായി 10 മുതൽ 20 മീറ്റർ വരെ താഴ്ചയിൽ കുഴൽ കിണർ മാതൃകയിൽ കുഴികൾ എടുക്കും. ഇതുകൂടാതെ ചെറുവള്ളി എസ്റ്റേറ്റിനു പുറത്ത് ഒരു വ്യക്തിയുടെ സ്ഥലത്തുനിന്നും മണ്ണ് എടുക്കുന്നുണ്ട്. മണ്ണിന്റെ ഘടന പരിശോധിക്കാൻ വേണ്ടി മാത്രമാണിത്.
യന്ത്രങ്ങളും 10 തൊഴിലാളികളും ഇതിനായി കർണ്ണാടകയിൽ നിന്നാണ് എത്തിയത്. വിമാനത്താവളത്തിന്റെ കൺസൽറ്റിങ് സ്ഥാപനമായ ലൂയി ബഗ്റിന്റെ ഉദ്യോഗസ്ഥരും ഹെഡ്ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ എൻ. ജയപ്രകാശിന്റെ നേതൃത്വത്തിൽ സർവേ ഉദ്യോഗസ്ഥരും ഇവിടെ ക്യാംപ് ചെയ്യുകയാണ്.
മണ്ണും പാറയും മുംബൈ പനവേൽ ഉള്ള സോയിൽ ആൻഡ് സർവേ കമ്പനി (എസ്കെഡ്ബ്യൂ) യിലാണ് എത്തിച്ചാണ് ഉറപ്പ് പരിശോധിക്കുന്നത്. 21 ദിവസത്തിനുള്ളിൽ പരിശോധന ഫലം ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിശോധനാ ഫലം അനുകൂലമായാൽ തുടർ നടപടികൾ വേഗത്തിലാകും.
https://www.facebook.com/Malayalivartha


























