ലോകായുക്തയില്‍ ഒപ്പിട്ടില്ല മറ്റു ബില്ലുകളില്‍ ഒപ്പിട്ട ശേഷം ഡല്‍ഹിയിലേയ്ക്ക് പറന്ന് ഗവര്‍ണര്‍ പിണറായിയുടെ രാജി ഉടന്‍?

കേരള സര്‍ക്കാരുമായി പരസ്യ പോര് തുടരുന്നതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് ദില്ലിയിലേക്ക് പോകും. വിവാദ ബില്ലുകള്‍ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളില്‍ ഒപ്പിടമെങ്കില്‍ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവര്‍ണര്‍ ഉത്തരേന്ത്യയിലേക്ക് പോകുന്നത്. രാജ്ഭവനില്‍ തന്നെ കണ്ട ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ തന്റെ വ്യവസ്ഥകള്‍ അറിയിച്ചത്. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വ്വകലാശാല നിയമ ഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ഇതിനകം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ദില്ലിയിലേക്ക് പോകുന്ന ഗവര്‍ണര്‍ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവര്‍ണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ഗവര്‍ണ്ണറുടെ പരിഗണന കാത്തിരിക്കുന്നത് 11 ബില്ലുകളാണ്. കൂടുതല്‍ വ്യക്തതക്കായി മന്ത്രിമാര്‍ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവര്‍ണര്‍ സര്‍ക്കാറിന് കത്തയച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയോട് ഗവര്‍ണര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന് വിശദീകരിക്കാന്‍ എത്തിയില്ലെങ്കില്‍ ബാക്കിയുള്ള 9 ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.
അതിനിടെ സര്‍ക്കാരുമായുള്ള പോരില്‍ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള വി സി നിയമനത്തിലും നിലപാട് വ്യക്തമാക്കിയിരുന്നു. കേരള സര്‍വ്വകലാശാല വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് ഉടന്‍ സെനറ്റ് പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന നി!ര്‍ദ്ദേശം ഗവര്‍ണര്‍ സര്‍വകലാശാലക്ക് നല്‍കിയിട്ടുണ്ട്. വി സി നിയമനത്തിന് ഗവര്‍ണ്ണര്‍ രൂപീകരിച്ച സെര്‍ച് കമ്മിറ്റിയിലേക്ക് ഇത് വരെ സര്‍വകലാശാല പ്രതിനിധിയെ നിര്‍ദേശിച്ചിട്ടില്ല. ഓഗസ്റ്റ് അഞ്ചിന് ഗവര്‍ണ്ണര്‍ രണ്ടംഗ കമ്മിറ്റി ഉണ്ടാക്കിയിരുന്നു. യുജിസിയുടേയുും ഗവര്‍ണ്ണറുടെയും പ്രതിനിധികള്‍ മാത്രമുള്ള സമിതിയിലേക്ക് ഇതുവരെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാതെ സര്‍വ്വകലാശാല ഒഴിഞ്ഞുമാറുകയാണ് .നേരത്തെ ആസൂത്രണ ബോര്‍ഡ് അംഗം വികെ രാമചന്ദ്രനെ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹം പിന്നെ സ്വയം പിന്മാറിയിരുന്നു. രണ്ട് അംഗങ്ങളെ ഗവര്‍ണ്ണര്‍ തീരുമാനിച്ചിട്ട് ആഴ്ച്ചകള്‍ പിന്നിട്ടതോടെയാണ് രാജ്ഭവന്‍ പുതിയ നിര്‍ദ്ദേശം നല്‍കിയത്. നിലവിലെ സാഹചര്യമനുസരിച്ച് സെര്‍ച്ച് കമ്മറ്റിയില്‍ മൂന്ന് അംഗങ്ങളാണ് വേണ്ടത്. സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമം ആകാന്‍ കാത്തിരിക്കുകയാണ് കേരള സര്‍വ്വകലാശാല. ഒക്ടോബര്‍ 24 നു വി സിയുടെ കാലാവധി തീരാന്‍ ഇരിക്കെ ആണ് ഗവര്‍ണര്‍ പുതിയ നീക്കവുമായി രംഗത്തെത്തിയത്.
ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രധാന വിഷയങ്ങളാണ് ഉയര്‍ത്തിയത്. ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാരിനോ ഇടതു മുന്നണിക്കോ കൃത്യമായ മറുപടിയില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍മന്ത്രിമാരും സിപിഎംഇടതു മുന്നണി നേതാക്കളും പ്രസ്താവനകള്‍ നല്‍കിയിട്ടും അതിലൊന്നിലും ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് വിശദീകരണമില്ല
ഗവര്‍ണര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍:
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ അനിഷ്ട സംഭവങ്ങളില്‍ കേസെടുക്കാഞ്ഞതെന്തുകൊണ്ട്. പോലീസിനെ അവിടെയും തുടര്‍ന്നും നടപടികളില്‍നിന്ന് വിലക്കിയിരുന്നോ.
പിന്നീട് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാകേഷിന്റെ ആ സംഭവത്തിലെ റോളിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസോ.
കണ്ണൂര്‍ സംഭവം ആസൂത്രിതമോ, സര്‍ക്കാരിന് അറിയാമായിരുന്നോ. അഞ്ചുദിവസം മുമ്പേ ദല്‍ഹിയില്‍ ഉദ്യോഗസ്ഥര്‍ അറിഞ്ഞകാര്യങ്ങള്‍ കേരളം അറിഞ്ഞില്ലെങ്കില്‍ അത് ഇന്റലിജന്‍സ് വീഴ്ചയല്ലേ.
ഗവര്‍ണറെ രാജ്ഭവനില്‍ ചെന്നുകണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സര്‍വകലാശാലാ വിസിയെ പുനര്‍ നിയമിക്കാന്‍, വ്യക്തിപരമായി ആവശ്യപ്പെട്ടു.
ഗവര്‍ണറുമായി നടത്തിയ കത്തിടപാടുകള്‍ സംബന്ധിച്ച് ഗവര്‍ണര്‍ പുറത്തുവിട്ട രേഖകള്‍ സത്യമല്ലേ. ആണെങ്കില്‍ അതില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗവര്‍ണര്‍ ആവശ്യപ്പെടാതെ എന്തിനാണ് അയച്ചത്.
ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയോ, മുഖ്യമന്ത്രി മറുപടി അയച്ചോ. ചാന്‍സലറുടെ അധികാരം കുറയ്ക്കുകയോ ബാഹ്യ ഇടപെടലിന് അവസരം ഒരുക്കുന്ന നടപടിയോ ഉണ്ടാവില്ലെന്ന് ഉറപ്പുകൊടുത്തുവോ.
പ്രൊഫ.സി.എന്‍.ആര്‍. റാവുവും ഡോ. കെ.എന്‍. പണിക്കരും കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തില്‍ പോരായ്മയുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അവര്‍ കേരളത്തിന് എതിരേ പ്രചാരണം നടത്തുന്നവരാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടുവോ
ഷാബാനോ കേസില്‍ ഗവര്‍ണറെ അന്ന് ആര്‍എസ്എസിനൊപ്പം ഇ.എം.എസ്. നമ്പൂതിരിപ്പാടും പിന്തുണച്ചിരുന്നു. പിന്നീട് മുസ്ലിം വോട്ടിനു വേണ്ടി ഇഎംഎസ് നിലപാട് മാറ്റി.
യൂണിവേഴ്‌സിറ്റികള്‍ ഭരിക്കുന്ന വിസിമാരെ സര്‍ക്കാര്‍ നേരിട്ട് നിയമിക്കുന്ന ഓര്‍ഡിനന്‍സ് മുഖ്യമന്ത്രി രേഖാമൂലം കൊടുത്ത ഉറപ്പിന് വിരുദ്ധമല്ലേ.
കുറ്റം ചെയ്യുന്നയാള്‍തന്നെ കേസ് കേട്ട് വിധി പറയുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറ്റുന്ന ലോകായുക്ത ബില്‍ സംസ്ഥാനത്തിന് ഗുണകരമാകുമോ. ഇക്കാര്യങ്ങളില്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചത് ശ്രദ്ധയില്‍ പെട്ടില്ലേ.
ഓര്‍ഡിനന്‍സ് അടിയന്തര ഘട്ടത്തിലാണുപയോഗിക്കുക എന്നിരിക്കെ ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഓര്‍ഡിനന്‍സ് എന്തിനായിരുന്നു. സര്‍വകലാശാല ഓര്‍ഡിനന്‍സ് വന്നുകഴിഞ്ഞ് ഒന്നര വര്‍ഷം അധ്യാപകരെ നിയമിക്കാഞ്ഞതെന്തുകൊണ്ട്.
കേരള, മഹാത്മാ ഗാന്ധി സര്‍വകലാശാലകളില്‍ പലവകുപ്പുകളില്‍ അധ്യാപകരില്ലെന്ന് സിഎജി റിപ്പോര്‍ട്ട് വന്നിട്ടുണ്ടോ. അവിടങ്ങളില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടും സര്‍വകലാശാലകള്‍ ആവശ്യപ്പെട്ടിട്ടും അധ്യാപകരെ നിയമിക്കാത്തതെന്തുകൊണ്ട്.
ഇതില്‍ ഒന്നിനുപോലും വിമര്‍ശകരോ പ്രസ്താവന ഇറക്കുന്നവരോ മറുപടി പറഞ്ഞിട്ടില്ല. ഏതിന് മറുപടി പറഞ്ഞാലും സര്‍ക്കാര്‍ അബദ്ധത്തിലാകും
https://www.facebook.com/Malayalivartha


























