ലഹരിവേട്ട തുടരുന്നു; ബൈക്കിൽ ആറു കിലോയിലധികം കഞ്ചാവുമായി പോയ രണ്ടുപേർ അറസ്റ്റിൽ

കൊട്ടാരക്കര കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പള്ളിക്കൽ പ്ലാമൂട് ഭാഗത്തുനിന്നാണ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. ബൈക്കിൽ വന്ന മുസ്ലിം സ്ട്രീറ്റ് ചരുവിള വീട്ടിൽ ഷിബു (42), പള്ളിക്കൽ പുതുവേലി പുത്തൻ വീട്ടിൽ ശ്രീകുമാർ (39) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
പോലീസ് നടത്തിയ പരിശോധനയിൽ ആറു കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് പൊതികൾ ഇരുവരിൽ നിന്നും കണ്ടെത്തി. മാത്രമല്ല സംഭവ ദിവസം ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, പിന്തുടർന്നെത്തിയ ഷാഡോ പൊലീസാണ് പ്രതികളെ സാഹസികമായി പിടികൂടിയത്.
അതേസമയം കഞ്ചാവു പൊതികൾ ചാക്കിൽ സൂക്ഷിച്ച് അമിത വേഗത്തിൽ ബൈക്കിൽ പായുകയായിരുന്ന പ്രതികൾ. ഇവരെ പിന്തുടർന്ന് കൊട്ടാരക്കര എസ്.ഐ ദീപു പള്ളിക്കൽ പ്ലാമൂട് ഭാഗത്തുെവച്ച് പിടികൂടുകയായിരുന്നു. എക്‌സൈസ് സി.ഐയുടെ നേതൃത്വത്തിൽ പ്രതികളുടെ ദേഹപരിശോധനക്കു ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha
























