ഗവർണർ ആണ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചത്; നിവേദനം അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചു; ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പറ്റി അദ്ദേഹം ചോദിച്ചറിഞ്ഞു; ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ ശേഷം ക്യാമ്പുകൾ സന്ദർശിക്കുമെന്ന് ഉറപ്പ് ഗവർണർ നൽകി; പ്രശ്നപരിഹാരത്തിന് ഇടപെടാമെന്നും സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ഗവർണർ ഉറപ്പ് നൽകിയെന്ന് വിഴിഞ്ഞം സമര സമിതി അംഗങ്ങൾ

കേരളത്തിലെ ജനകീയ പ്രശ്നങ്ങളിൽ ഇടപ്പെട്ടു ഗവർണ്ണർ. ഇപ്പോൾ ഇതാ ദിവങ്ങളായി നടക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരെയുള്ള സമരത്തിലും ഗവർണ്ണർ ഇടപ്പെട്ടിരിക്കുന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ്ഭവനില്‍ വച്ച് സമരസമിതി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരിക്കുകയാണ്. ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരെ അടക്കമുള്ളവർ 12.15 ന് ഗവര്‍ണറുമായി ചര്‍ച്ച നടത്താന്‍ രാജ്ഭവനിലെത്തുകയുണ്ടായി.
ഗവർണർ ആണ് കൂടിക്കാഴ്ചയ്ക്ക് വിളിച്ചതെന്ന് സമരസമിതി വെളിപ്പെടുത്തി. നിവേദനം അനുഭാവപൂർവം പരിഗണിക്കാമെന്ന് അറിയിച്ചു. ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെ പറ്റി അദ്ദേഹം ചോദിച്ചറിഞ്ഞു . ഡെൽഹിയിൽ നിന്നും തിരിച്ചെത്തിയ ശേഷം ക്യാമ്പുകൾ സന്ദർശിക്കുമെന്ന് ഉറപ്പ് ഗവർണർ നൽകി എന്നും സമരസമിതി അംഗങ്ങൾ പറഞ്ഞു . പ്രശ്നപരിഹാരത്തിന് ഇടപെടാമെന്നും സമരം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നും ഗവർണർ ഉറപ്പ് നൽകി എന്നും സമരസമിതി അംഗങ്ങൾ വ്യക്തമാക്കി.
സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയതാണ് . പക്ഷേ സമരം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തി; പക്ഷെ ശ്രമങ്ങൾ വിഫലമായി. സര്‍ക്കാരിനെതിരെ അതി രൂക്ഷ വിമര്‍ശനം ലത്തീന്‍ അതിരൂപത ഉന്നയിക്കുന്ന സാഹചര്യവും ഉണ്ടായി. സർക്കാർ അവരെ അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട് നിൽക്കുമ്പോഴാണ് ഈ വിഷയത്തിൽ ഗവർണ്ണറുടെ പെട്ടെന്നുള്ള ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച ലത്തീന്‍ അതിരൂപതയുമായി ഗവര്‍ണര്‍ ബന്ധപ്പെട്ടിരുന്നു.
തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയണമെന്നും പറഞ്ഞു. ഇതോടെ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയായിരുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോര് കടുക്കുകയാണ്. ആ പോരും കടുത്ത് നിൽക്കുന്നതിനിടയിലാണ് ഗവർണർ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.
https://www.facebook.com/Malayalivartha
























