ആറന്മുളയിൽ ഒമ്പത് വയസുകാരന് വളർത്തുനായയുടെ കടിയേറ്റു: കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകൾ

9 വയസ്സുകാരന് വളർത്തുനായയുടെ കടിയേറ്റു. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. നാൽക്കാലിക്കൽ സ്വദേശി സനൽകുമാറിന്റെ മകൻ അഭിജിത്തിനാണ് നായയുടെ കടിയേറ്റത്.
കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ വാക്‌സിൻ നൽകി
കുട്ടിയുടെ തലയിലും കാലിലും നായ കടിച്ച മുറിവുകളുണ്ട്. കോഴഞ്ചേരി ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























