ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി... മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണം; വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാം; അതിനു പകരം ഗവര്‍ണര്‍ പരസ്യ നിലപാട് എടുത്തെന്ന് മുഖ്യമന്ത്രി

ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചത് അസാധാരണ നടപടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍- ഗവര്‍ണര്‍ ആശയ വിനിമയത്തിന് നിയതമായ മാര്‍ഗങ്ങളുണ്ട്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് ഭരണഘടന പറയുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാം. അതിനു പകരം ഗവര്‍ണര്‍ പരസ്യ നിലപാട് എടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്ന് എന്ന് ഭരണഘടന പറയുന്നു.
ഷംസെര്‍ സിംഗ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രി സഭ തീരുമാനം നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധി പറഞ്ഞിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രശംസയും സ്‌നേഹവും നല്‍കിയത് ആര്‍എസ്എസിനാണ്. ഭരണഘടനാ സ്ഥാനത്തിരുന്ന് ഇത് പറയാമോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്ഭവനെ രാഷ്ട്രീയ ഉപജാപ കേന്ദ്രമാക്കുന്നു. ആര്‍.എസ്.എസ് വാട്‌സാപ് ഗ്രൂപ്പില്‍നിന്നാണോ ഗവര്‍ണര്‍ വിവരംശേഖരിക്കുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഗവര്‍ണര്‍ പറഞ്ഞത് ഭരണഘടനാ വിരുദ്ധതയാണ്. ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ ചരിത്രപരമായ തെറ്റുകള്‍ പറഞ്ഞെന്ന് മുഖ്യമന്ത്രി. പ്രതിനിധികള്‍ പ്രതിഷേധിക്കാന്‍ കാരണമിതാണ്. ഇര്‍ഫാന്‍ ഹബീബിനെ ഗുണ്ട എന്നും കണ്ണൂര്‍ വിസിയെ ക്രിമിനല്‍ എന്നും ഗവര്‍ണര്‍ വിളിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഷ്ടമുള്ള അജന്‍ഡ നടപ്പാക്കാന്‍ സര്‍വകലാശാലകളെ പരീക്ഷണകേന്ദ്രങ്ങളാക്കുന്നു. കേരള സര്‍വകലാശാലയിലെ വിസി നിയമനത്തിന് സമിതിയെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
https://www.facebook.com/Malayalivartha
























