വീട്ടുജോലിക്ക് നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ബെല്‍റ്റ് കൊണ്ട് ക്രൂരമര്‍ദ്ദനം;ഡോക്ടറും ഭാര്യയുമാണ് പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്

വീട്ടുജോലിക്ക് നിര്‍ത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ബെല്‍റ്റ് കൊണ്ട് ക്രൂരമര്‍ദ്ദനം.ഡോക്ടറും ഭാര്യയുമാണ് പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഭാര്യയുമാണ് നിയമവിരുദ്ധമായി പതിനഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെ കൊണ്ട് വീട്ടുവേല ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും.
ഉത്തരേന്ത്യന്‍ സ്വദേശിനിയാണ് മര്‍ദ്ദനമേറ്റ പെണ്‍കുട്ടി. കുട്ടിയെ ബെല്‍റ്റ് കൊണ്ട് അടിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കുട്ടിയെ ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി ബാലികാ മന്ദിരത്തിലേക്ക് മാറ്റി.
കുട്ടിയുടെ വിശദമായ മൊഴി പന്തീരങ്കാവ് പൊലീസ് രേഖപ്പെടുത്തി വരികയാണ്. പെണ്‍കുട്ടിയെ വീട്ടുവേലയ്ക്ക് നിര്‍ത്തിയതും ക്രൂരമായി മര്‍ദ്ദിക്കുന്നതും ശ്രദ്ധയില്‍പ്പെട്ട ചില അയല്‍വാസികളാണ് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചത്.
https://www.facebook.com/Malayalivartha
























