ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം... ഖേദം പ്രകടിപ്പിച്ച് ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്റ് സുരേഷ്. കോണ്‍ഗ്രസ് പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും പരസ്യമായി മാപ്പു പറയുന്നെന്ന് സുരേഷ് പ്രതികരിച്ചു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ വിവാദമാക്കിയത്. ഇതില്‍ ഖേദിക്കുന്നു. പാര്‍ട്ടി നല്‍കുന്ന എന്തു ശിക്ഷയും സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി നിലകൊള്ളുമെന്നും സുരേഷ് പറഞ്ഞു. വിവാദത്തെത്തുടര്‍ന്ന് നേരത്തെ സുരേഷിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ ജോഡോ യാത്രയില്‍ വീര്‍ സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കൊച്ചി നെടുമ്പാശ്ശേരിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളില്‍ നിന്നും സവര്‍ക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോണ്‍ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. ദേശവിരുദ്ധ ശക്തികളാണ് കോണ്‍ഗ്രസിന്റെ യാത്ര സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.സവര്‍ക്കറുടെ പടം വച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാര്‍ട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാവ് നടത്തിയ അപകടകരമായ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കണം. മതനേതാക്കള്‍ പോലും ഇതിനെതിരെ രംഗത്ത് വന്നിട്ടും ഭരണപക്ഷവും പ്രതിപക്ഷവും മൗനത്തിലാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha
























