പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ സംസ്ഥാന വ്യാപക സുരക്ഷാ സന്നാഹം, പോലീസ് സന്നാഹത്തെ സംസ്ഥാനത്തുടനീളം വിന്യസിച്ചു, കേരളത്തിനു പുറത്ത് വിവിധയിടങ്ങൾ കേന്ദ്രസേനയുടെ സുരക്ഷാവലയത്തിൽ, വ്യാപകമായി റെയ്ഡിന് പിന്നിൽ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുുടേയും ആഭ്യന്തര മന്ത്രാലയത്തിന്റേയും ശക്തമായ നിരീക്ഷണം...!

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ മുന്‍നിറുത്തി സംസ്ഥാന വ്യാപക സുരക്ഷാ സന്നാഹം. പലയിടങ്ങൡലും അക്രമത്തിനും വാഹനം തടയലിനുമുള്ള സാധ്യതകള്‍ മുന്‍നിറുത്തി ആംഡ് റിസര്‍വ് ഉള്‍പ്പെടെ പൂര്‍ണമായ പോലീസ് സന്നാഹത്തെ സംസ്ഥാനത്തുടനീളം വിന്യസിച്ചുകഴിഞ്ഞു. കേരളത്തിനു പുറത്ത് വിവിധയിടങ്ങളില്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയുകയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും ചെയ്തതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താല്‍ കേരളത്തില്‍ ബന്ദിന്റെ പ്രതീതി ജനിപ്പിക്കാനാണ് സാധ്യത. മാസങ്ങളായി കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആഭ്യന്തര മന്ത്രാലയവും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും അതിന്റെ നേതാക്കളുടെ നീക്കങ്ങളിലും നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനുശേഷമാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ രാജ്യവ്യാപകമായി റെയ്ഡ് നടത്തിയത്.
അക്രമസാധ്യത മുന്‍നിറുത്തി ഓരോ ജില്ലയിലെയും തന്ത്രപ്രധാന സ്ഥലങ്ങളില്‍ രാത്രിതന്നെ പോലീസിനെ വിന്യസിച്ചു. വിവിധ പോലീസ് ക്യാമ്പുകളില്‍ നിന്നുള്ള പോലീസിനെ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങിയിട്ടുണ്ട്. ആലപ്പുഴയില്‍ മുന്‍പ് എസ്ഡിപിഐ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതുള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസ്ലാമിത തീവ്രവാദ സംഘടനകള്‍ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ഭീകരപ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ധനസമാഹരണമടക്കം നിരവധി കുറ്റകൃത്യങ്ങള്‍ സംഘടനയുടെ ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടക്കുന്നുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള നൂറോളം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പിലാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
എന്‍ഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡുകളില്‍ ഒന്നാണിതെന്നാണ് വിലയിരുത്തല്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് യുഎപിഎ അടക്കം ചുമത്തിയാണ് വിവിധയിടങ്ങൡ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ടും പോപ്പിലര്‍ ഫ്രണ്ടിനെതിരെ കാര്യമായ അന്വേഷണം നടക്കുന്നുണ്ട്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതായി ഇഡിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. മാത്രവുമല്ല ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സാഹായം നല്‍കുന്ന വ്യക്തികളും നിരീക്ഷണത്തിലാണ്. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സംഘടന ശ്രമിക്കുന്നുവെന്ന വ്യക്തമായ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണസംഘം കഴിഞ്ഞ ദിവസം അര്‍ധരാത്രി മുതല്‍ റെയ്ഡ് ആരംഭിച്ചത്.
അറസ്റ്റിനു പിന്നാലെ പോപ്പുലര്‍ ഫ്രണ്ടിനെയും സമാനസ്വഭാവമുള്ള സംഘടനകളെയും ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചേക്കുമെന്നും സൂചനകളും പുറത്തുവരുന്നുണ്ട്.ഓഗസ്ത് 29ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തിയ ഉന്നതതല യോഗത്തിലാണ് പോപ്പു നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത്. നിയമവിരുദ്ധമായ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന നടത്തുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടത്.
നിലവിലെ റെയ്ഡില്‍ ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായിട്ടുള്ളത് കേരളത്തില്‍ നിന്നാണ്. ആകെ അറസ്റ്റിലായിട്ടുള്ള 100 പേരില്‍ 22 പേരാണ് കേരളത്തില്‍ നിന്ന് അറസ്റ്റിലായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും 20 വീതം പേര്‍ അറസ്റ്റിലായിട്ടുണ്ട്.കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി നേതാക്കള്‍ അടക്കമുള്ള 22 പേരെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേര്‍ക്കല്‍, രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കിയാണ് റെയ്‌ഡെന്നാണ് വിവരമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളില്‍ റെയ്ഡ് നടന്നിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും റെയ്ഡുമായി എന്‍ഐഎയും ഇഡിയും രംഗത്തെത്തിയത്. വിവിധ ഓഫിസുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലഘുലേഖകളും പുസ്തകങ്ങളും പിടിച്ചെടുത്തു. ഇവ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോയി.
തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാമ്പുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെച്ചേര്‍ക്കല്‍ എന്നീ ആരോപണങ്ങള്‍ നേരിടുന്നവരെ ലക്ഷ്യമാക്കി ആയിരുന്നു റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. പോപ്പുലര്‍ ഫ്രണ്ടിന്റെ ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കളുടെ വീടുകളും ഓഫീസുകളുമാണ് റെയ്ഡ് ചെയ്തത്.
https://www.facebook.com/Malayalivartha