'അന്ന് നടക്കാതിരുന്നതിന് പല കാരണമുണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്ന് അന്ന് ആ ഭാവനയെ സ്ക്രീനിലെത്തിക്കാനുള്ള ടെക്നോളജി നിലവിലില്ലായിരുന്നു എന്നതായിരുന്നു. അപ്പൊ ചുരുങ്ങിയത് ഇരുപത്തഞ്ച് കൊല്ലം മുൻപ് അയാളുടെ തലയിലുണ്ടായിരുന്നതാണ് അവതാറെന്നോർക്കുമ്പൊ ആലോചിച്ചു പോവുന്നത് എന്താവും അയാളുടെ വിഷൻ എന്നാണ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസമാണ് അവതാർ രണ്ടാം ഭാഗം എത്തിയത്. ഏറെ വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം വമ്പിച്ച വിജയത്തോടുകൂടി നിറഞ്ഞാടുകയാണ്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്തായിരിക്കും അയാളുടെ വിഷനെന്ന് ആലോചിച്ച് പോവുകയാണ്. 13 വർഷം മുൻപ് ഇറങ്ങിയ ഒരു സിനിമ രണ്ടാം വട്ടം റീ റിലീസ് ചെയ്യുകയാണ്. എന്നിട്ടും അത് ഹൗസ് ഫുള്ളായി ഓടുന്നു. അവതാറിൻ്റെ കാര്യം തന്നെയാണ്.
പല തവണ കണ്ടിട്ടുണ്ട് അവതാറും അതിൻ്റെ ക്ലിപ്പുകളുമൊക്കെ. എന്നിട്ടും വലിയ സ്ക്രീനിൽ അന്ന് കാണാൻ പറ്റാതെ പോയതിൻ്റെ ഒരു സങ്കടമുണ്ടായിരുന്നു. അത് ഇന്ന് അങ്ങ് തീർത്തു. 2009ൽ റിലീസായതാണ് ആദ്യ അവതാർ. അത് കഴിഞ്ഞ് ടെക്നോളജിയും സ്പെഷ്യൽ എഫക്റ്റ്സും പല തവണ മാറിമറിഞ്ഞിട്ടുണ്ട്, പുരോഗമിച്ചിട്ടുണ്ട്. പക്ഷേ ഇപ്പൊഴും സിനിമ കാണുമ്പൊ ആദ്യം കണ്ട അതേ വികാരം തന്നെയാണ് തോന്നിക്കുന്നത്..
" WOW !!! "
അവതാറിൻ്റെ ഒന്നര മണിക്കൂർ നീളുന്ന മേക്കിങ്ങ് വീഡിയോ ഒക്കെ പല തവണ കണ്ടിട്ടുള്ളതാണ്.. 2009 നും പതിനഞ്ച് വർഷം മുൻപ് ആലോചിച്ച് തുടങ്ങിയതാണത്രേ അവതാർ.
അന്ന് നടക്കാതിരുന്നതിന് പല കാരണമുണ്ടായിരുന്നുവെങ്കിലും അതിൽ പ്രധാനപ്പെട്ട ഒന്ന് അന്ന് ആ ഭാവനയെ സ്ക്രീനിലെത്തിക്കാനുള്ള ടെക്നോളജി നിലവിലില്ലായിരുന്നു എന്നതായിരുന്നു. അപ്പൊ ചുരുങ്ങിയത് ഇരുപത്തഞ്ച് കൊല്ലം മുൻപ് അയാളുടെ തലയിലുണ്ടായിരുന്നതാണ് അവതാറെന്നോർക്കുമ്പൊ ആലോചിച്ചു പോവുന്നത് എന്താവും അയാളുടെ വിഷൻ എന്നാണ്.
Just wow
https://www.facebook.com/Malayalivartha


























