കെ റെയിൽ പദ്ധതി എവിടെയെത്തി എന്നല്ലേ? അതായത് രമണാ, ശരിക്കും ഈ കെ.റെയിൽ കടന്ന് പോകുന്നത് ശബരിമലയിലൂടെയാണ്; അഭിമാന പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയൻ സഖാവ് ചെയ്യുന്ന പ്രധാന പരിപാടി; വിമർശനവുമായി ഫാത്തിമ തഹ്‌ലിയ

കെ. റെയിൽ പദ്ധതി എവിടെയെത്തി എന്നല്ലേ? അതായത് രമണാ, ശരിക്കും ഈ കെ.റെയിൽ കടന്ന് പോകുന്നത് ശബരിമലയിലൂടെയാണ്. അഭിമാന പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയൻ സഖാവ് ചെയ്യുന്ന പ്രധാന പരിപാടി. വിമർശനവുമായി ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
കെ. റെയിൽ പദ്ധതി എവിടെയെത്തി എന്നല്ലേ? അതായത് രമണാ, ശരിക്കും ഈ കെ.റെയിൽ കടന്ന് പോകുന്നത് ശബരിമലയിലൂടെയാണ്. അഭിമാന പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്നതാണ് മുഖ്യമന്ത്രിയായതിന് ശേഷം പിണറായി വിജയൻ സഖാവ് ചെയ്യുന്ന പ്രധാന പരിപാടി.
ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി മുഖ്യമന്ത്രി മുന്നിട്ടിറങ്ങിയത് ഓർമ്മയില്ലേ. പുത്തിരിക്കണ്ടം മൈതാനത്ത് അദ്ദേഹം നടത്തിയ പ്രസംഗവും വനിതാ മതിലും എല്ലാം കൂടെ സംഗതി ജോറായിരുന്നു. ശബരിമലയിലെ പ്രഖ്യാപിത നിലപാടിൽ നിന്ന് പിന്തിരിഞ്ഞോടിയ അതേ ഓട്ടമാണ് ഇപ്പോൾ കെ.റെയിലിലും കാണുന്നത്. പൗരപ്രമുഖരുടെ യോഗവും പോലീസ് കാവലുള്ള മഞ്ഞ കുറ്റിയും ഒക്കെ ഇനി പഴങ്കഥ. ശോ ശാഡ്!
https://www.facebook.com/Malayalivartha


























